മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വ​ന്മ​തി​ൽ; ട്രം​പി​ന്​ തി​രി​ച്ച​ടി

ഓ​ക്​​ല​ൻ​ഡ്​: പ്ര​തി​രോ​ധ ബ​ജ​റ്റി​ൽ നി​ന്ന്​ 250 കോ​ടി വ​ക​മാ​റ്റി മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​ത ി​ൽ പ​ണി​യാ​നു​ള്ള ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ നീ​ക്ക​ത്തി​ന്​ തി​രി​ച്ച​ടി.
പ​ണ ം വ​ക​മാ​റ്റു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ലാ​ണ്​ ഓ​ക്​​ല​ൻ​ഡ്​ ജ​ഡ്​​ജി ഹ​യ്​​വു​ഡ്​ ഗി​ല്ലി​യ​മി​​െൻറ വി​ധി. മ​തി​ൽ നി​ർ​മാ​ണം പ​രി​സ്​​ഥി​തി​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നു ഹ​ര​ജി​യി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​തേ​വി​ഷ​യ​ത്തി​ൽ യു.​എ​സ്​ ന​യ​ൻ​ത്​ സ​ർ​ക്യൂ​ട്ട്​ കോ​ട​തി​ക​ളി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ അ​ടു​ത്താ​ഴ്​​ച വി​ധി​പ​റ​യാ​നി​രി​ക്ക​യാ​ണ്. മ​തി​ൽ​പ​ണി​യാ​ൻ ഫ​ണ്ട​നു​വ​ദി​ക്കാ​ൻ ഡെ​മോ​ക്രാ​റ്റു​ക​ൾ ത​ട​സ്സം നി​ന്ന​തി​നെ തു​ട​ർ​ന്ന്​ ട്രം​പ്​ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags:    
News Summary - US judge bars Trump from build border wall -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.