ട്രംപിനെതിരായ ഇംപീച്ച്​മെൻറ്​ പ്രമേയത്തിന്​ അംഗീകാരം

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ ഇംപീച്ച്മ​െൻറ്​ ചെയ്യുന്നതിനുള്ള പ്രമേയത്തിന്​ ഡെമോക്രാറ്റുകൾക്ക്​ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയുടെ അംഗീകാരം. ഇംപീച്ച്​മ​െൻറ്​ വിഷയത്തില്‍ പൊതുജനങ്ങളിൽനിന്ന്​ തെളിവെടുപ്പ്​ അടക്കമുള്ള കാര്യങ്ങള്‍ക്കാണ് പ്രതിനിധിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

435 അംഗങ്ങളുള്ള പ്രതിനിധി സഭയിൽ ഇംപീച്ച്മ​െൻറ്​ നടപടികളില്‍ പൊതുജനങ്ങളിൽനിന്ന്​ തെളിവ്​ സ്വീകരിക്കുന്നതടക്കമുള്ളവ അംഗീകരിച്ച് 232 പേരും എതിര്‍ത്ത് 196 പേരുമാണ് വോട്ടു രേഖപ്പെടുത്തിയത്​. ആദ്യഘട്ടത്തില്‍ യുക്രെയ്​ൻ വിഷയത്തിൽ ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്‌തോയെന്നതടക്കമുള്ള കാര്യങ്ങളാണ് ​ തെളിവെടുപ്പിലൂടെ പരിശോധിക്കുക.

രാഷ്​ട്രീയ എതിരാളിയും മുൻ വൈസ്​പ്രസിഡൻറുമായ ജോ ബൈഡനെനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ ട്രംപ്​ യുക്രെയ്​ൻ പ്രസിഡൻറിൽ സമ്മർദം ചെലുത്തിയതാണ്​ ഇംപീച്ച്​മ​െൻറ്​ നടപടികളിലേക്ക്​ നയിച്ചത്​. നാൻസി പെലോസിയാണ്​ ട്രംപിനെ ഇംപീച്ച്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ ആദ്യം രംഗത്തുവന്നത്​.

Full View
Tags:    
News Summary - US House approves procedure to impeach President Donald Trump - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.