വാഷിങ്ടൺ: ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസിെൻറ സ്ട്രാറ്റജിക് ട്രേഡ് ഒാതറൈസേഷൻ-1 (എസ്. ടി.എ-1) അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ. യു.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇന്ത്യക്ക് എസ്.ടി.എ-1 പദവി നൽകിയത്. ഇതോടെ ഉയർന്ന സാേങ്കതിക വിദ്യകൾ ആവശ്യമുള്ള ഉത്പന്നങ്ങൾ പ്രതിരോധ മേഖലയിലടക്കം ഇന്ത്യക്ക് ലഭ്യമാകും.
ലോകത്തെമ്പാടുമുള്ള രാജ്യങ്ങളിൽ എസ്.ടി.എ -1 പദവി ലഭിക്കുന്ന 37ാമത് രാജ്യമാണ് ഇന്ത്യ. ആണവ വിതരണ സംഘത്തിൽ അംഗത്വമില്ലാതിരുന്നിട്ടും ഇന്ത്യയെ പ്രത്യേകമായി പരിഗണിച്ചാണ് യു.എസ് എസ്.ടി.എ-1 പദവി നൽകിയത്.
മിസൈൽ സാേങ്കതിക വിദ്യാ നിയന്ത്രണ സമിതി (എം.ടി.സി.ആർ), വാസെന്നാർ വ്യവസ്ഥ (ഡബ്ല്യു.എ), ആസ്േട്രലിയ ഗ്രൂപ്പ് (എ.ജി), ആണവ വിതരണ സംഘം (എൻ.എസ്.ജി) എന്നീ സംഘങ്ങളിൽ അംഗത്വമുള്ള രാജ്യങ്ങൾക്ക് മാത്രമാണ് സാധാരണയായി യു.എസ് ഇൗ പദവി നൽകാറുള്ളത്. നാല് സംഘടനകളിൽ മൂന്നെണ്ണത്തിൽ ഇന്ത്യക്ക് അംഗത്വമുണ്ട്. എൻ.എസ്.ജിയിൽ മാത്രമാണ് ഇന്ത്യ അംഗമല്ലാത്തത്.
എൻ.എസ്.ജിയിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നതിന് പ്രധാന തടസം ചൈനയാണ്. എസ്.ടി.എ -1 പദവി അനുവദിച്ചതിലൂടെ ഇന്ത്യക്ക് എൻ.എസ്.ജി അംഗ്വമുണ്ടായാൽ ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും യു.എസ് അനുവദിച്ചു നൽകുക കൂടിയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.