വാവെയ്ക്കും കമ്പനി സി.എഫ്.ഒക്കുമെതിരെ യു.എസ് കേസെടുത്തു

വാഷിങ്ടൺ: ചൈ​നീ​സ്​ ടെ​ലി​േ​കാം ക​മ്പ​നി​യാ​യ വാ​വെ​യ്ക്കും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ മേ​ധാ​വി മെ​ങ്​ വാ​ൻ​ഷു​വി​നെതിരെ യു.എസ് കേസെടുത്തു. ചൈനയെ ചാരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നു, യു.എസ് കമ്പനിയായ ടി മൊബൈല ിന്‍റെ സാങ്കേതിക വിദ്യ മോഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാവെയ് കമ്പനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

അമേരിക്കയിലെ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് ഉപരോധമേര്‍പ്പെടുത്തിയ ഇറാന്‍, ഉത്തരകൊറിയ എന്നി രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തിയതിനാണ് വാവെയ് ഉപമേധാവി കൂടിയായ മെങ് വാങ്ഷുവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഉപരോധം നിലനില്‍ക്കെ ഇറാനിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയച്ച കേസില്‍ മെങ് വാന്‍ഷു കാനഡയില്‍ കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. എന്നാൽ ചൈ​ന​യു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാങ്ഷുവിന്‍റെ അറസ്റ്റ് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ കഴിഞ്ഞ ദിവസം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Tags:    
News Summary - US files charges against China's Huawei and CFO Meng Wanzhou-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.