വാഷിങ്ടൺ: യമനിൽ സഖ്യസേനയെ പിന്തുണക്കുന്ന സേനയെ പിൻവലിക്കാൻ യു.എസ് നീക്കം. സേനയെ പിൻവലിക്കുന്നതു സംബന്ധിച്ച പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. യു.എസ് പ്രസിഡൻറ് ഡ ോണൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണിത്. 177നെതിരെ 241 വോട്ടുകൾക്കാണ് പ്രമേയം പാസാക ്കിയത്. സെനറ്റിലും പ്രമേയം പാസാക്കിയാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും. കഴിഞ്ഞ വർഷം സെനറ്റ് ഇതുമായി ബന്ധപ്പെട്ട ബിൽ പാസാക്കിയിരുന്നു. എന്നാൽ, നടപടികൾ കോൺഗ്രസ് ഇൗ വർഷത്തേക്കു നീട്ടിയതിനാൽ ബിൽ റദ്ദായി.
യമനിൽ വീഴുന്ന ബോംബുകളിൽ ഭൂരിഭാഗവും അമേരിക്ക നിർമിച്ചതാണെന്ന് വോെട്ടടുപ്പിനു മുമ്പായി നടന്ന ചർച്ചയിൽ ഡെമോക്രാറ്റിക് പ്രതിനിധി ജിം മക്ഗവേൺ കുറ്റപ്പെടുത്തി. അഭയാർഥി ക്യാമ്പുകൾക്കും സ്കൂളുകൾക്കും ആശുപത്രികൾക്കും വീടുകൾക്കും മുകളിലാണ് ഇൗ ബോംബുകൾ പതിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ വോെട്ടടുപ്പിന് മുമ്പായി രണ്ടു ഭേദഗതികൾ കൂടി പ്രമേയത്തിൽ കൂട്ടിച്ചേർത്തിരുന്നു. 1973ലെ യുദ്ധ നിയമത്തിെൻറ ചുടവുപിടിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. സംഘർഷ മുഖങ്ങളിൽ യുദ്ധത്തിലേക്ക് നയിക്കുന്ന പ്രവർത്തനമാണെങ്കിൽ യു.എസ് സൈന്യത്തെ പിൻവലിക്കാൻ അനുവദിക്കുന്നതാണ് നിയമം. സെനറ്റ് ബിൽ പാസാക്കിയാൽ ട്രംപ് വീറ്റോ ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ, കോൺഗ്രസിെൻറ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രമേയത്തിനു ലഭിച്ചാൽ ട്രംപിെൻറ വീറ്റോ ഭീഷണി മറികടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.