നോട്ട് പരിഷ്കരണത്തിനെതിരെ സിംബാബ്വെയില്‍ പ്രതിഷേധം

ഹരാരെ: യു.എസ് ഡോളര്‍ നോട്ടുകള്‍ പിന്‍വലിച്ച് ബോണ്ട് നോട്ടുകള്‍ പുറത്തിറക്കിയ സിംബാബ്വെയിലെ സാമ്പത്തിക പരിഷ്കരണത്തിനെതിരെ പ്രതിഷേധമുയരുന്നു. 1980 മുതല്‍ അധികാരത്തില്‍ തുടരുന്ന റോബര്‍ട്ട് മുഗാബെയുടെ തലതിരിഞ്ഞ പരിഷ്കരണം രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷമുള്‍പ്പെടെ രംഗത്തത്തെിയത്.

തൊഴിലാളികളും പൊതുജനസംഘടനകളും രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന നോട്ട് പരിഷ്കരണത്തില്‍നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെട്ടു.  അതേസമയം, സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുന്ന തീരുമാനമാണിതെന്ന് രാജ്യത്തെ ബിസിനസ് സംഘങ്ങള്‍ സ്വാഗതം ചെയ്തു.

രണ്ട്, അഞ്ച് ഡോളര്‍ നോട്ടുകളാണ് പിന്‍വലിച്ചത്. പകരം പുതിയ കറന്‍സി വിതരണം ചെയ്തു തുടങ്ങി.
നോട്ടുകള്‍ മാറ്റിയെടുക്കാനും പുതിയത് വാങ്ങാനും ആളുകള്‍ ബാങ്കുകളുടെ മുന്നില്‍ ക്യൂ നില്‍ക്കുകയാണ്. 2009ല്‍ പണപ്പെരുപ്പത്തെ തുടര്‍ന്ന് സ്വന്തം കറന്‍സി പിന്‍വലിച്ചതിനു ശേഷം ആദ്യമായാണ് സിംബാബ്വെ പുതിയ നോട്ട് ഇറക്കുന്നത്. പിന്നീട്  അമേരിക്കന്‍ ഡോളറും മറ്റ് രാജ്യങ്ങളിലെ കറന്‍സികളുമായിരുന്നു സിംബാബ്വെ സ്വീകരിച്ചിരുന്നത്.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും ഉപയോഗിക്കാനും സര്‍ക്കാര്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. 150 ഡോളര്‍ മാത്രമേ ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക്  പിന്‍വലിക്കാന്‍ കഴിയൂ. പഴയ നോട്ടുകള്‍ കത്തിക്കാന്‍ ശ്രമിച്ചാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെയാണ് സര്‍ക്കാറിന്‍െറ സാമ്പത്തിക പരിഷ്കരണം.  

 

Tags:    
News Summary - us dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.