രേഖകളില്ലാത്ത കുടിയേറ്റക്കാരെ  പുറന്തള്ളാന്‍ യു.എസില്‍ പുതിയ ഉത്തരവ്

വാഷിങ്ടണ്‍: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ പുറന്തള്ളുന്നത് എളുപ്പമാക്കുന്നതിന് പുതിയ ഉത്തരവുമായി അമേരിക്കന്‍ സര്‍ക്കാര്‍. ചൊവ്വാഴ്ച ഹോംലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് സുരക്ഷാ സെക്രട്ടറി ജോണ്‍ കെലി ഇതുസംബന്ധിച്ച രണ്ട് മെമ്മോകളിലാണ് ഒപ്പുവെച്ചത്. 
മെക്സികോയില്‍നിന്നും മറ്റും ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

ഇവരുടെ പൗരത്വവും മറ്റുകാര്യങ്ങളും പരിശോധിക്കാതത്തെന്നെ നാടുകടത്താന്‍ പുതിയ നിയമം ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. കുട്ടികളെല്ലാത്ത മുഴുവന്‍ അഭയാര്‍ഥികളോടും ഒരു കരുണയും കാണിക്കേണ്ടതില്ളെന്നാണ് പുതിയ നിയമം പറയുന്നത്. അതിര്‍ത്തിപ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും നിര്‍ദേശമുണ്ട്.

ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ട കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് മുന്‍ഗണന നല്‍കും. കുടിയേറ്റനിയമങ്ങള്‍ ലംഘിക്കുന്നവരെല്ലാം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 

ദക്ഷിണ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ഉടന്‍ നടപടികള്‍ തുടങ്ങാനും കെലി ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണത്തിന് 50,000 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.  ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ ആരംഭിച്ച കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്‍െറ സൂചനയാണ് പുതിയ നീക്കങ്ങള്‍.

Tags:    
News Summary - us department of homeland security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.