ഇസ്ലാമാബാദ്: തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പുതിയ സാധ്യതകൾ തേടി യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്താനിലെത്തി. ഇൗജിപ്ത്, ജോർഡൻ, കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിൽ നടത്തുന്ന അഞ്ചുദിന സന്ദർശനത്തിെൻറ ഭാഗമായാണ് പാക് നഗരമായ റാവൽപിണ്ടിയിലെ സൈനിക കേന്ദ്രത്തിൽ വിമാനമിറങ്ങിയത്. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനായി കരുതുന്ന ഹാഫിസ് സഇൗദിനെ വിട്ടയച്ചത് ശരിയായില്ലെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കഴിഞ്ഞ ദിവസം യു.എസ് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റുണ്ടായില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. ഇതിനു പിന്നാലെ നടക്കുന്ന സന്ദർശനം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. എന്നാൽ, വിഷയങ്ങൾ മനസ്സിലാക്കി പൊതു നിലപാട് രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു. പ്രധാനമന്ത്രി ഷാഹിദ് ഗാഖാൻ അബ്ബാസി, സൈനിക മേധാവി ജനറൽ ഖമർ ജാവിദ് ബജ്വ എന്നിവരെ മാറ്റിസ് കാണും. പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം മാറ്റിസ് പാകിസ്താനിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. അഫ്ഗാനിസ്താനിൽ ഏറെയായി അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് പാക് താവളങ്ങൾ കൂടുതലായി ഉപേയാഗപ്പെടുത്താനുള്ള സാധ്യതകളും ചർച്ചയുടെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.