ഉ. ​കൊ​റി​യ​ക്കെ​തി​രെ കൂ​ടു​ത​ൽ ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക്​ യു.​എ​സ്​ നീ​ക്കം

വാഷിങ്ടൺ: ആണവായുധ പദ്ധതികൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാകാത്തപക്ഷം ഉത്തര െകാറിയക്കെതിരെ കടുത്ത നടപടികളുമായി  മുന്നോട്ടുേപാകുമെന്ന് യു.എസ്. കൊറിയൻ തീരത്ത് മിസൈൽ പ്രതിരോധ സംവിധാനമായ താഡ് വിന്യാസം തുടങ്ങിയതിനു പിന്നാലെ  ഉപരോധങ്ങളും ശക്തമാക്കാനാണ് തീരുമാനം.

കൊറിയൻ തീരത്തെ യുദ്ധസമാന സാഹചര്യം മുൻനിർത്തി ബുധനാഴ്ച വിളിച്ചുചേർത്ത അടിയന്തര  സെനറ്റ് യോഗത്തിനു ശേഷമാണ് പ​െൻറഗൺ മേധാവി ജിം  മാറ്റിസും വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും ദേശീയ ഇൻറലിജൻസ് മേധാവി ഡാൻ കോട്സും തീരുമാനങ്ങൾ വിശദീകരിച്ചത്. ഉത്തര കൊറിയയുടെ ആണവ പദ്ധതിയും നിലവിലെ സാഹചര്യവും  നേരിടാൻ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നും അവർ ആവശ്യപ്പെട്ടു. സെനറ്റി​െൻറ യോഗത്തിൽ അഞ്ചുമിനിറ്റ് മാത്രമേ  പ്രസിഡൻറ് ഡോണൾഡ് ട്രംപ് സംബന്ധിച്ചുള്ളൂ.

യു.എസി​െൻറ തീരുമാനം ക്രിയാത്മകമാണെന്ന് ചൈന സ്വാഗതം ചെയ്തു. ആവർത്തിച്ചുള്ള മിസൈൽ  പരീക്ഷണങ്ങൾ നടത്തുന്ന ഉ. കൊറിയക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ആണവ-മിസൈൽ പരീക്ഷണങ്ങൾ തടയാൻ  യു.എസ്, കൊറിയൻ തീരത്തേക്ക് ആണവ അന്തർവാഹിനിക്കപ്പൽ അയച്ചതിനെ തുടർന്നാണ് പ്രശ്നം കൂടുതൽ രൂക്ഷമായത്. തുടർന്ന് ഏതാക്രമണവും തടുക്കാൻ  സന്നദ്ധമാണെന്നറിയിച്ച് സൈനിക സ്ഥാപക ദിനത്തി​െൻറ 85ാം വാർഷികദിനമായ ചൊവ്വാഴ്ച ഉ. കൊറിയ വൻ സൈനിക പരേഡും സംഘടിപ്പിച്ചു. അതിനുശേഷമാണ് ഉ. കൊറിയയുടെ ആക്രമണങ്ങളെ ചെറുക്കാൻ താഡ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ യു.എസ് തുടങ്ങിയത്.  ചൈനയുടെയും റഷ്യയുടെയും ആശങ്കകൾ മറികടന്നാണിത്. താഡ് വിന്യാസം മേഖലെയ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് ചൈന വിമർശിച്ചിരുന്നു. സംവിധാനം ദിവസങ്ങൾക്കകം

പ്രവർത്തനക്ഷമമാകുമെന്നാണ് യു.എസ് അറിയിച്ചത്.
അതിനിടെ, യു.എൻ മനുഷ്യാവകാശ പ്രവർത്തകക്ക് ഉത്തര കൊറിയയിൽ സന്ദർശനം നടത്താൻ ആദ്യമായി അനുമതി നൽകി.
യു.എൻ മനുഷ്യാവകാശ കൗൺസിൽ നിയമിച്ച സ്വതന്ത്ര വിദഗ്ധയായ കാറ്റലിന ദേവൻദാസ് അഖ്വിലയാണ് ആറുദിവസത്തെ സന്ദർശനത്തിനായി അടുത്തയാഴ്ച ഉത്തര കൊറിയയിൽ എത്തുന്നത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റിേപ്പാർട്ട് ചെയ്യാനാണ് ഇവർ രാജ്യത്തെത്തുന്നത്. ഉത്തര കൊറിയ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നതായി മനുഷ്യാവകാശ കൗൺസിൽ നേരത്തേ ആേരാപിച്ചിരുന്നു. നിഷ്ഠൂരമായ ജയിലുകളിൽ 1,20,000 പേരെ തടവിൽവെച്ചതായും കൗൺസിൽ പറഞ്ഞിരുന്നു.

 

Tags:    
News Summary - us action against north koria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.