ഉറുഗ്വായ് മുന്‍ പട്ടാളമേധാവി ജയിലില്‍ അന്തരിച്ചു

മോണ്ട വിഡിയോ: ഉറുഗ്വായ് മുന്‍ പട്ടാള ഭരണാധികാരി ഗ്രിഗോറിയോ അല്‍വാരെസ് (91) ജയിലില്‍ അന്തരിച്ചു. തലസ്ഥാനമായ മോണ്ട വിഡിയോ ജയിലില്‍ 25 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

1981-85 കാലത്താണ് അല്‍വാരെസ് ഉറുഗ്വായിയുടെ ഭരണം കൈയാളിയത്. പട്ടാള അട്ടിമറിയിലൂടെ ഭരണത്തിലേറിയ അദ്ദേഹത്തിന്‍െറ കാലത്ത് നിരവധി ആളുകള്‍ കൊലചെയ്യപ്പെടുകയും ആയിരങ്ങളെ കാണാതാവുകയും ചെയ്തു. 1985ല്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും അദ്ദേഹം രാജ്യത്ത് തുടര്‍ന്നു.ഈ കാലത്ത് അദ്ദേഹത്തിനെതിരെ പലരും കോടതിയെ സമീപിച്ചെങ്കിലും 2007ല്‍ മാത്രമാണ് അറസ്റ്റ് നടന്നത്. 2009ലാണ് 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

 

Tags:    
News Summary - urugoi former army cief died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.