സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ 10,000 ഡോ​ള​ർ വാ​ഗ്​​ദാ​നവുമായി യു​നൈ​റ്റ​ഡ്​ എ​യ​ർ​ലൈ​ൻ​സ്

വാഷിങ്ടൺ: വിമാനത്തിലുള്ളതിനേക്കാൾ അധികം ബുക്ക് ചെയ്ത സീറ്റുകൾ വിട്ടുനൽകുന്ന യാത്രക്കാർക്ക് 10,000 ഡോളർ വാഗ്ദാനം ചെയ്ത് യുനൈറ്റഡ് എയർലൈൻസ്.  ഇൗ മാസാദ്യം വിമാനത്തിൽ സീറ്റുകൾ ഒഴിവില്ലാത്തതിനെ തുടർന്ന് യാത്രക്കാരനെ വലിച്ചിഴച്ച് പുറത്താക്കിയ സംഭവം വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിൽ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് നടത്തിയ അവലോകനത്തി​െൻറ ഭാഗമായാണ് പുതിയ നടപടി. 1

0,000 ഡോളർ നഷ്ടപരിഹാരത്തിനു പുറമെ മറ്റു നിരവധി നടപടികളും എയർലൈൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായല്ലാതെ വിമാനത്തിൽനിന്ന് യാത്രക്കാരെ ഉദ്യോഗസ്ഥർ പുറത്താക്കില്ലെന്ന് അധികൃതർ പറഞ്ഞു. സീറ്റ് ലഭിച്ച യാത്രക്കാരോട് സ്വമേധയാ അല്ലാെത പുറത്തുപോകാൻ ആവശ്യപ്പെടില്ല.വിമാനം എടുക്കുന്നതിന് 60 മിനിറ്റ് മുമ്പ് ജീവനക്കാർ സീറ്റ് ബുക്ക് ചെയ്തിരിക്കണം. സംഘർഷ സാഹചര്യങ്ങളെ നേരിടുന്നതിന് ജീവനക്കാർക്ക് വർഷത്തിലൊരിക്കൽ പരിശീലനം നൽകും എന്നിവയാണ് മറ്റു നടപടികൾ. ജീവനക്കാർക്ക് സീറ്റൊഴിവില്ല എന്ന കാരണത്താൽ ഷികാഗോയിൽ നിന്നു ലൂയിസ്വില്ലയിലേക്കുള്ള വിമാനത്തിൽനിന്ന് 69കാരനായ ഡോ. ഡേവിഡ് ദാവുവിശനെയാണ് വലിച്ച് പുറത്തിട്ടത്. സംഭവത്തിൽ അദ്ദേഹത്തി​െൻറ മുൻവരിയിലെ രണ്ടു പല്ലുകൾ പോവുകയും മൂക്കിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു.

സംഭവത്തി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഇതിനുശേഷം വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും എയർലൈൻസ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നു. ബുധനാഴ്ച വിമാനത്തിൽ കൊണ്ടുവന്ന മുയൽ ചാവാനിടയായതും എയർലൈൻസിസ് നാണക്കേടുണ്ടാക്കി. ലെഗിൻസ് ധരിച്ച പെൺകുട്ടികൾക്ക് യാത്ര നിഷേധിച്ചതും യുനൈറ്റഡ് എയർലൈൻസിനെതിരെ വിമർശനമുയർത്തിയിരുന്നു.

Tags:    
News Summary - United Airlines Will Now Pay Voluntarily Bumped Passengers Up To $10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.