വാഷിങ്ടൺ: യു.എസിൽ വർധിച്ചുവരുന്ന വംശീയാക്രമണങ്ങൾ തടയാൻ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യു.എൻ മനുഷ്യാവകാശ വിദഗ്ധർ ആവശ്യപ്പെട്ടു. വംശീയതക്കെതിരെ ശബ്ദമുയർത്തുന്നതിൽ യു.എസിലെ നേതൃത്വം പരാജയപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ അപകടകരമാവുമെന്നും അവർ മുന്നറിയിപ്പു നൽകി.
ഷാർലത്സ്വിൽ ആക്രമണത്തെ ന്യായീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വർണവിവേചനം നിർമാർജനം ചെയ്യാൻ രൂപവത്കരിച്ച യു.എൻ കമ്മിറ്റി പേരെടുത്തു വിമർശിക്കുകയും ചെയ്തു. സംഘർഷത്തിൽ നിയോനാസി അനുഭാവമുള്ള തീവ്രവലതുകക്ഷികളും പ്രതിഷേധക്കാരും ഒരുപോലെ പങ്കാളികളാണെന്നായിരുന്നു ട്രംപിെൻറ പരാമർശം. വർണവിവേചനത്തിനെതിരായ യു.എൻ ഉടമ്പടിയിൽ ഒപ്പുവെച്ച 177 രാജ്യങ്ങളിൽ യു.എസും ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.