അമേരിക്കൻ കോൺഗ്രസിലെ രണ്ടംഗങ്ങൾക്ക് കോവിഡ് ബാധ

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ രണ്ട് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾക്ക് കോവിഡ് 19 വൈറസ് ബാധ. മരിയോ ഡയസ് ബലാർട്ട്, ബെൻ മക് ആദം എന്നിവർക്കാണ് വൈറസ് ബാധയുണ്ടെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവർക്കും വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കോൺഗ്രസിൽ നടന്ന കോവിഡ് റിലീസ് പാക്കേജ് സംബന്ധിച്ച വോട്ടെടുപ്പിൽ ഇരുവരും പങ്കെടുത്തിരുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, കോൺഗ്രസിലെ മൂന്ന് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. സ്റ്റീവ് സ്കലൈസ്, ഡ്രൂ ഫെർഗുസൻ, ആൻ വാഗ്നർ എന്നിവരാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ പോകുന്നത്.

അമേരിക്കയിൽ കോവിഡ് വൈറസ് ബാധയിൽ 135 പേർ മരണപ്പെട്ടിരുന്നു. 8000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Two US Congressmen test positive for covid 19 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.