ന്യൂഡൽഹി: ഭീകരവേട്ടക്ക് സഹസ്രകോടികൾ സഹായം നൽകിയ അമേരിക്കക്ക് പാകിസ്താനിൽനിന്ന് കിട്ടിയത് നുണയും ചതിയുമാണെന്ന പ്രസിഡൻറ് േഡാണൾഡ് ട്രംപിെൻറ പ്രസ്താവനയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ. എന്നാൽ, സേന്താഷത്തിനപ്പുറം, അപകടവും പതിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് നയതന്ത്ര വിദഗ്ധർ. ട്രംപിെൻറ വിമർശനത്തിന് പിന്നാലെ പാകിസ്താനെ പുകഴ്ത്താൻ ചൈന മുന്നിട്ടിറങ്ങിയത് ചൂണ്ടുപലകയാണ്.
എന്നാൽ, ട്രംപിെൻറ പ്രസ്താവനയെ തുറന്നെതിർക്കുകയാണ് ചൈന ചെയ്തത്. പാകിസ്താൻ ഭീകരതയുടെ സുരക്ഷിത സേങ്കതമാണെന്ന വിഷയം അന്താരാഷ്ട്രതലത്തിൽ ഉയർത്തിക്കാട്ടി ആ രാജ്യത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചുവരുന്ന ഇന്ത്യക്ക് ട്രംപിെൻറ വാക്കുകൾ മുതൽക്കൂട്ടാണ്. അതുവഴി പാകിസ്താനെക്കാൾ ഇൗ മേഖലയിൽ ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കാനുള്ള വ്യഗ്രതയും ട്രംപിെൻറ വാക്കുകളിലുണ്ട്.
അഫ്ഗാനിസ്താെൻറ പുനർനിർമാണത്തിൽ സഹായിച്ചുവരുന്ന ഇന്ത്യ, സൈനികമായിത്തന്നെ തങ്ങൾക്ക് സഹായം ലഭ്യമാക്കണമെന്ന താൽപര്യക്കാരാണ് അമേരിക്ക. അഫ്ഗാനിസ്താനിൽ പൊരുതിത്തോറ്റു നിൽക്കുന്ന അമേരിക്കക്ക് മണ്ണും മനുഷ്യശേഷിയും സന്നാഹ സൗകര്യങ്ങളുമെല്ലാം അടിയറവെച്ചു സഹായിക്കുകയാണ് പാകിസ്താൻ ചെയ്തത്.
എന്നാൽ, അതിൽ ട്രംപ് തൃപ്തനല്ല. അഫ്ഗാനിലെ പരീക്ഷണങ്ങൾ പരാജയപ്പെടുന്നതിെൻറ കാരണക്കാരായി പാകിസ്താനെ ചിത്രീകരിച്ച് അമേരിക്കൻ അഭിമാനം രക്ഷിക്കാനുള്ള ശ്രമം കൂടിയാണ് ട്രംപ് പുതുവത്സര ട്വിറ്റർ സന്ദേശത്തിലൂടെ നടത്തിയത്. ചൈനക്കെതിരായ നീക്കങ്ങളിൽ അമേരിക്കൻ പക്ഷത്തേക്ക് ഇന്ത്യയെ കൂടുതൽ ചേർത്തുനിർത്തുകയും ട്രംപിെൻറ ലക്ഷ്യമാണ്.
അതിെനാത്ത പ്രസ്താവനയാണ് മന്ത്രി ജിതേന്ദ്രപ്രസാദിൽനിന്ന് ഉണ്ടായിരിക്കുന്നത്. എന്നാൽ, ട്രംപിെൻറ പ്രസ്താവന പാകിസ്താനുമായി കൂടുതൽ അടുപ്പം നേടാനുള്ള അവസരമായി ചൈന ഉപയോഗപ്പെടുത്തുന്നു. ഇന്ത്യൻ താൽപര്യങ്ങൾക്കു വിരുദ്ധമായി പാക് അധീന കശ്മീരിലൂടെ ചൈന-പാക് സാമ്പത്തിക ഇടനാഴി നിർമിക്കുന്നതടക്കം പരസ്പരബന്ധം ശക്തിപ്പെട്ടു നിൽക്കുകയുമാണ്.
പാകിസ്താനുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന ചൈനക്ക് നേപ്പാളിലെ ഭരണമാറ്റ സാഹചര്യങ്ങളും ഇന്ത്യക്കെതിരായ നീക്കങ്ങളിൽ മുതൽക്കൂട്ടായിട്ടുണ്ട്. എന്നാൽ, അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാകുന്നതിൽ കേന്ദ്രീകരിച്ച നയതന്ത്രം മുന്നോട്ടുനീക്കുന്ന മോദിസർക്കാർ ഇത്തരം അപകടങ്ങളൊക്കെ അവഗണിക്കുകയാണ്. ഭീകരതയുടെ പേരിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്ന അമേരിക്ക, ഭീകരവേട്ടയുടെ പേരിൽ അഫ്ഗാനിലും പാകിസ്താനിലുമായി എത്ര നിരപരാധികളെ കൊന്നുവെന്ന ചോദ്യം ഇതിനെല്ലാമിടയിൽ ബാക്കി.
ട്രംപിെൻറ രോഷത്തിന് കാരണം പാകിസ്താനിലെ ചൈനീസ് നിേക്ഷപം
െബയ്ജിങ്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി എന്ന പദ്ധതിയുടെ ഭാഗമായി ചൈന പാകിസ്താനിൽ മൂന്നരലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയതാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രകോപനത്തിന് ഒരു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ‘സാമ്പത്തിക ഇടനാഴി’ പാകിസ്താനും അഫ്ഗാനിസ്ഥാനുമിടക്കുള്ള ചൈനയുടെ രാഷ്ട്രീയ മധ്യസ്ഥ പദ്ധതിയായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
പദ്ധതി അഫ്ഗാനിസ്താനിലേക്കുകൂടി വ്യാപിപ്പിച്ച് പാകിസ്താനും അഫ്ഗാനിസ്താനുമിടയിലെ ഭിന്നത കുറക്കുകയാണ് ചൈനീസ് ലക്ഷ്യം. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും സ്വാധീനമുറപ്പിക്കാനുള്ള ചൈനീസ് നീക്കമായാണ് യു.എസ് ഇതിനെ കാണുന്നത്. പാക് അധീന കശ്മീരിലൂടെയുള്ള ഇൗ പദ്ധതിയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. ട്രംപിെൻറ നീക്കം പാക്-അഫ്ഗാനിസ്താൻ ഭിന്നത കുറക്കാനുള്ള ചൈനീസ് ശ്രമത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന്, മൂന്നു രാജ്യങ്ങളും തമ്മിൽ ഭൂമിശാസ്ത്രപരമായി മാത്രമല്ല, പൊതുതാൽപര്യങ്ങളുടെ പേരിലും അടുത്ത ബന്ധമാണുള്ളതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെങ് ഷുയാങ് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 26ന് നടന്ന മേഖലാതല യോഗത്തിൽ ഭീകരത അടക്കം സഹകരണത്തിെൻറ നിരവധി മേഖലകളെക്കുറിച്ച് മൂന്നുരാജ്യങ്ങളും ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.