ട്രം​പി​െൻറ റ​ഷ്യ​ൻ ബ​ന്ധം; മു​ൻ എ​ഫ്.​ബി.​െ​എ മേ​ധാ​വി അ​ന്വേ​ഷി​ക്കും

വാ​​ഷി​ങ്ട​ൺ: യു.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ന്‍ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ പ്ര​ചാ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ റ​ഷ്യ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നോ എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ൻ മു​ന്‍ എ​ഫ്.​ബി.​ഐ മേ​ധാ​വി റോ​ബ​ര്‍ട്ട് മു​ള്ള​റെ നി​യ​മി​ച്ചു. 
പൊ​​തു​​ജ​​ന​​താ​ൽ​പ​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഭ​ര​ണ​ത്തി​ൽ ഒ​രു ചു​മ​ത​ല​യു​മി​ല്ലാ​ത്ത  മു​​ൻ എ​ഫ്.​ബി.​ഐ ത​​ല​​വ​​ന് അ​​ന്വേ​​ഷ​​ണ നേതൃത്വം ന​​ൽ​​കി​​യ​​തെ​​ന്ന് ഡെ​​പ്യൂ​​ട്ടി അ​​റ്റോ​​​ണി ജ​​ന​​റ​​ൽ റോ​​ഡ് റോ​​സ​​ൻ​​സ്​​റ്റീ​​ൻ പ​​റ​​ഞ്ഞു. നീ​തി​ന്യാ​യ വ​കു​പ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മു​ള്ള​റു​​ടെ നി​​യ​​മ​​ന​​ം ഡെ​േമാക്രാറ്റിക്​​^റിപ്പബ്ലിക്കൻ  നേ​​താ​​ക്ക​​ൾ അം​​ഗീ​​ക​​രി​​ച്ചു. ട്രം​പ്​ എ​ഫ്.​ബി.​െ​എ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന ​െജ​യിം​സ്​ കോ​മി​യെ പു​റ​ത്താ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ റ​ഷ്യ​ൻ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ട്രം​പി​ന്​ അ​നു​കൂ​ല​മാ​ക്കു​ന്ന​തി​ന്​ ​റ​ഷ്യ ഇ​ട​െ​പ​ട്ടു​വെ​ന്നാ​ണ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്ന​ത്.  
അ​തേ​സ​മ​യം, വി​ഷ​യം അ​ന്വേ​ഷി​ക്കു​ന്ന യു.​എ​സ് സെ​ന​റ്റ് ക​മ്മി​റ്റി, മു​ന്‍ എ​ഫ്.​ബി.​ഐ ത​ല​വ​ന്‍ ​െജ​യിം​സ് കോ​മി​യി​ല്‍നി​ന്ന് തെ​ളി​വെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​മേ​രി​ക്ക​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ന്‍ ഇ​ട​പെ​ട​ല്‍ സം​ബ​ന്ധി​ച്ച് കോ​മി​ക്ക് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
 നി​ല​വി​ലെ എ​ഫ്.​ബി.​ഐ മേ​ധാ​വി​യോ​ട് റ​ഷ്യ​ൻ ഇ​ട​പെ​ട​ല്‍ സം​ബ​ന്ധി​ച്ച് കോ​മി ത​യാ​റാ​ക്കി​യ കു​റി​പ്പു​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സ് അ​ധി​കൃ​ത​രു​മാ​യി വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ച​ര്‍ച്ച​യു​ടെ മി​നു​ട്​​സും ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. 
മു​ന്‍ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ് മൈ​ക്ക​ിൾ ഫ്ലി​ന്നി​​​െൻറ റ​ഷ്യ​ന്‍ ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം നി​ര്‍ത്ത​ണ​മെ​ന്ന് ട്രം​പ്, ജെ​യിം​സ് കോ​മി​യോ​ട് നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന ന്യൂ​യോ​ര്‍ക് ടൈം​സ് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്ന ഉ​ട​നെ​യാ​ണ് സെ​ന​റ്റി‍​​െൻറ തീ​രു​മാ​നം. സെ​ന​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കു​മോ എ​ന്ന് ജെ​യിം​സ് കോ​മി തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ല. അ​​ന്വേ​​ഷ​​ണ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന എ​ഫ്.​ബി.​ഐ ഡ​​യ​​റ​​ക്ട​​ർ ജെ​​യിം​​സ് കോ​​മി​​യെ പു​​റ​​ത്താ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​സി​​ഡ​​ൻ​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലി​​നെ​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ പ്ര​​ത്യേ​​ക പ്രോ​​സി​​ക്യൂ​​ട്ട​​റെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​​.​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ൻ​റ്​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ റ​​​​ഷ്യ​​​​ൻ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ണ്ടാ​​​​യെ​​​​ന്നും റ​​​​ഷ്യ​​​​യും ട്രം​​​​പി​​​‍​​െൻറ പ്ര​​​​ചാ​​​​ര​ണ​​​​ടീ​​​​മും ത​​​​മ്മി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നു​മു​ള്ള ആ​രോ​പ​ണം ശ​ക്ത​മാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ട്രം​പ്​  കോ​മി​യെ പു​റ​ത്താ​ക്കി​യ​ത്.
 പി​ന്നാ​ലെ മൈ​ക്ക​ല്‍ ഫ്ലി​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം നി​ർ​ത്തി​വെ​ക്കാ​ൻ ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട വാ​ർ​ത്ത​യും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ, പ്ര​​സി​​ഡ​​ൻ​റ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​ടെ ഒ​​രു​ത​​ര​​ത്തി​​ലു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​യും ന​​ട​​ത്തി​​യി​ട്ടി​​ല്ലെ​​ന്ന് അ​​ന്വേ​​ഷ​​ണം തെ​​ളി​​യി​​ക്കു​​മെ​​ന്ന് മു​ള്ള​റു​ടെ നി​​യ​​മ​​ന​​ത്തി​​നു ശേ​​ഷം ട്രം​​പ് പ്ര​​തി​​ക​​രി​​ച്ചു.
 

Tags:    
News Summary - Trump's loyalty to Michael Flynn is destroying his presidency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.