ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിദേശ നയമാണ് യഥാര്‍ഥത്തില്‍ അരങ്ങേറ്റ പ്രഭാഷണത്തിലൂടെ ഡോണള്‍ഡ് ട്രംപ് പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുമെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനം അമേരിക്കയുടെ സ്വാര്‍ഥതാല്‍പര്യങ്ങളിലേക്കും വെളിച്ചംവീശുന്നു.
അതേസമയം, വിദേശസഹായം 18 ബില്യണ്‍ ആയി വെട്ടിച്ചുരുക്കാന്‍ പോവുകയാണ് ട്രംപ്. ദേശീയ ബജറ്റിന്‍െറ ഒരു ശതമാനത്തിലും കുറഞ്ഞ തുകയാണിത്. ‘‘ഇന്നുമുതല്‍ അമേരിക്കക്ക് ആദ്യ പരിഗണന എന്നനയമാണ് നടപ്പാക്കുക’’ -ഭീഷണികള്‍ നിറഞ്ഞതും നയതന്ത്രജ്ഞത തൊട്ടുതീണ്ടാത്തതുമായ പ്രഭാഷണമായിരുന്നു ട്രംപിന്‍േറത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന പ്രഖ്യാപനത്തിലൂടെ വംശ വെറിയനായ വൈമാനികന്‍ ചാള്‍സ് ലിന്‍സ് ബെര്‍ഗിന്‍െറ നിലപാടുകള്‍ ആവര്‍ത്തിക്കുകയായിരുന്നു ട്രംപും.
വലതുപക്ഷ വംശീയ സംഘടനയായ കെ.കെ.കെയുടെ മുന്‍ നേതാവ് ഡേവിഡ് ഡ്യൂക് ട്രംപിന്‍െറ അമേരിക്ക ഫസ്റ്റ് നയത്തെ സര്‍വാത്മനാ സ്വാഗതംചെയ്ത് ട്വീറ്റ് ചെയ്തത് ശ്രദ്ധേയമായിരുന്നു. ‘ട്രംപിന്‍െറ പ്രഭാഷണം നവയാഥാസ്ഥിതികര്‍ക്കുവരെ പരിക്കേല്‍പിച്ചേക്കാം’ എന്നായിരുന്നു ഡ്യൂക്കിന്‍െറ ട്വീറ്റ്.
അമേരിക്ക ഫസ്റ്റ് എന്ന സിദ്ധാന്തത്തിലൂടെ ഇതരദേശങ്ങളുടെ പ്രശ്നങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ഐസൊലേഷനിസ്റ്റ് വാദത്തോട് പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുമെന്ന വാദം പൊരുത്തപ്പെടുന്നതെങ്ങനെ? യുദ്ധം ചെയ്യുക എന്ന ലക്ഷ്യമില്ളെങ്കില്‍ എന്തിന് പ്രതിരോധ ബജറ്റ് ഉയര്‍ത്തണം? ഭീഷണിയിലൂടെ ആക്രമണങ്ങള്‍ക്ക് തടയിടുകയാണോ അദ്ദേഹത്തിന്‍െറ ലക്ഷ്യം? ലോകത്തെ ഏതൊരു രാജ്യത്തിന്‍െറയും സൈനികശേഷിയെ നിസ്സാരമാക്കുന്ന സന്നാഹങ്ങള്‍ സ്വന്തമായുണ്ട് അമേരിക്കക്ക്.
ഉദാഹരണത്തിന് അമേരിക്ക 18 വിമാനവാഹിനി കപ്പലുകള്‍ കൈവശംവെക്കുമ്പോള്‍ റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇവയില്‍ ഓരോന്നു മാത്രം സ്വായത്തമാക്കിയിരിക്കുന്നു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുദ്ധങ്ങള്‍ക്കു മടിക്കില്ളെന്നാണ് പുതിയ പ്രഖ്യാപനം നല്‍കുന്ന സൂചന.
എന്നാല്‍, യുദ്ധങ്ങള്‍ വിജയിപ്പിക്കുന്നതിന് സൗഹൃദം, സഖ്യബന്ധം എന്നിവ അനിവാര്യമായിരിക്കെ വിദേശ സഹായം വെട്ടിച്ചുരുക്കുമെന്ന പ്രഖ്യാപനം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്ന് സേനാപിന്മാറ്റം ആരംഭിക്കുന്ന ട്രംപിന് ചൈനയെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുമോ?
റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് ട്രംപിന്‍െറ മറ്റൊരു പ്രഖ്യാപനം. ഭീകരതയുടെ നേര്‍ക്ക് ഒബാമ മൃദുനയം സ്വീകരിച്ചതായി ട്രംപ് കുറ്റപ്പെടുത്തുന്നു.
യഥാര്‍ഥത്തില്‍ മുമ്പില്ലാത്തവിധം വിപുലമായ തോതില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഒബാമയുടെ ഭരണകാലത്ത് അരങ്ങേറുകയുണ്ടായി. ചുരുക്കത്തില്‍ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യം പുതുമയോ പഴമയുടെ തനിയാവര്‍ത്തനമോ എന്ന വാദം അവശേഷിക്കുന്നു.
കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.