വാഷിങ്ടണ്‍: മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന പുതിയ കരാര്‍ രൂപവത്കരിക്കാന്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നീക്കം. യാഥാസ്ഥിതിക ക്രൈസ്തവര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യങ്ങളാണ് കരാറിന്‍െറ കരട് രൂപരേഖയിലുള്ളതെന്ന് ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മതപരമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വാദിക്കുന്ന കമ്പനികള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കുന്നതാണ് കരാറിലെ വസ്തുതകളിലൊന്ന്.
കരാര്‍ നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍, തൊഴില്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ മതത്തിന്‍െറ അടിസ്ഥാനത്തില്‍ നിരാകരിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയും.
നിരവധി ആശയങ്ങള്‍ ചര്‍ച്ചക്കെടുക്കുന്നതില്‍ ഒന്നുമാത്രമാണിതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞു.
പ്രസിഡന്‍റിന്‍െറ തീരുമാനമാണ് അന്തിമം.യു.എസില്‍ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും സ്പൈസര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.