എ​ച്ച്​1-​ബി വി​സ പ​രി​ഷ്​​ക​രിച്ച നി​യ​മ​ത്തി​ൽ ​ട്രം​പ്​ ഒ​പ്പു​വെ​ക്കും

വാഷിങ്ടൺ: എച്ച്1-ബി വിസ പരിഷ്കരിക്കാനുള്ള നിയമത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവെക്കും. ‘അമേരിക്കക്കാരെ വാങ്ങുക, അമേരിക്കക്കാരെ വാടകക്കെടുക്കുക’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമത്തിൽ ഒപ്പുവെക്കുന്നതിന് വിസ്കോൺസനിലെ കെനോഷയിൽ ട്രംപ് ചൊവ്വാഴ്ച എത്തി.  വിസ നടപടികൾ കർശനമാക്കാൻ സഹായിക്കുന്ന നിയമമാണിത്. വിസ അനുവദിക്കുന്നതിന് പുതിയ സംവിധാനമൊരുക്കാൻ നിലവിലെ വ്യവസ്ഥ അവലോകനം ചെയ്യാനും നിയമത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

വിസ ദുരുപയോഗത്തിനെതിരെ നടപടിയെടുക്കുന്നതിന് പദ്ധതിയിൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തൊഴിൽ, നീതിന്യായ, ആഭ്യന്തര സുരക്ഷ വകുപ്പുകൾക്ക് നിർദേശവും നൽകുന്നുണ്ട്. എച്ച്1-ബി വിസ പദ്ധതി അമേരിക്കൻ തൊഴിലാളികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി നേരത്തേ ൈവറ്റ് ഹൗസ് പറഞ്ഞിരുന്നു.  ചില കമ്പനികൾ കൂടുതൽ വിേദശ തൊഴിലാളികൾക്ക് അവസരം നൽകുകയും ശമ്പളനിരക്ക് കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. 

കഴിവുള്ള വേണ്ടത്ര തൊഴിലാളികൾ രാജ്യത്തുണ്ടെന്നും വിസ പരിഷ്കരിക്കുന്നതോടെ കൂടുതൽ വൈദഗ്ധ്യമുള്ള അപേക്ഷകർക്ക് വിസ അനുവദിക്കാൻ സാധിക്കുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. എന്നാൽ, കൃത്യമായ നിയമസഭ പദ്ധതിയുടെ അഭാവത്തിൽ ട്രംപിെൻറ നീക്കം കാര്യമായ നേട്ടമുണ്ടാക്കില്ലെന്നും വാദമുയർന്നിട്ടുണ്ട്.  മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർക്ക് അമേരിക്കയിൽ ജോലിചെയ്യുന്നതിനായി നൽകുന്ന വിസയാണ് എച്ച്-1-ബി. 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.