വാഷിങ്ടൺ: കോവിഡ് 19 മഹാമാരിയുടെ വ്യാപനം ചൈനക്ക് ബോധപൂർവം സംഭവിച്ച പിഴവാണെങ്കിൽ അവരതിെൻറ തക്കതായ പ്രത്യാ ഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ ഭീഷണി. കോവിഡ് ചൈനയിൽ വ്യാപിച്ചപ്പേ ാൾ തന്നെ നിയന്ത്രണ വിധേയമാക്കാമായിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല. അതുകൊണ്ട് ലോകം മുഴുവൻ ഇപ്പോൾ കൊവിഡ് ദ ുരന്തത്തെ നേരിടുന്നു.
ഇത് സംഭവിച്ചത് അബദ്ധത്തിലാണെങ്കിൽ അത് അബദ്ധമായി പരിഗണിക്കാം. എന്നാൽ ബോധപൂർവം സംഭവിച്ച പിഴവാണെങ്കിൽ അതിെൻറ പ്രത്യാഘാതങ്ങൾ അവർ നേരിടേണ്ടി വരും. കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് വരെ ഞങ്ങളും ചൈനയുമായുള്ള ബന്ധം മികച്ചതായിരുന്നുവെന്നും ട്രംപ് വൈറ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് എങ്ങനെയാണ് പടർന്നുപിടിച്ചതെന്ന ചൈനയുടെ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അമേരിക്കയും അന്വേഷിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറസ് വുഹാനിലെ ലാബിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്നായിരുന്നു ഇന്നലെ ട്രംപ് പറഞ്ഞത്. അതേസമയം ട്രംപിെൻറ ആരോപണം തള്ളി വുഹാൻ ലാബിെൻറ തലവൻ രംഗത്തെത്തുകയുണ്ടായി. എല്ലാം തെറ്റിധരിപ്പിക്കലും ഉൗഹാപോഹങ്ങളുമാണെന്നും ലാബിൽ നിന്നും വൈറസ് പുറത്തുപോവൽ അസാധ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ചൈനയിലെ കോവിഡ് മരണങ്ങളുടെ കണക്കിൽ ട്രംപ് ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. യഥാർഥ കണക്കല്ല ചൈനയടക്കമുള്ള രാജ്യങ്ങൾ പുറത്തുവിടുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.