ഒബാമയുടെ കാലാവസ്​ഥ സംരക്ഷണ പദ്ധതി ട്രംപ്​ റദ്ദാക്കി

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണൾഡ് ട്രംപ് റദ്ദാക്കി. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന പദ്ധതിയാണ് യു.എസ് പ്രസിഡൻറ് ട്രംപ് നിർത്തലാക്കിയത്.  

കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയായിരുന്നു പദ്ധതികൊണ്ട് ഒബാമ ലക്ഷ്യമാക്കിയത്. ക്ലീന്‍ എനര്‍ജി പദ്ധതി അമേരിക്കയുടെ വികസനക്കുതിപ്പിനേറ്റ ആഘാതമാണ്. ഒബാമയുടെ ഖനി വിരോധത്തിനും തൊഴില്‍ അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കും ഇതോടെ അവസാനമായെന്നും ഊര്‍ജ ഇറക്കുമതി വെട്ടിക്കുറക്കാനും സ്വയംപര്യാപ്തരാകാനും ഉത്തരവ് അമേരിക്കയെ പര്യാപ്തരാക്കുമെന്നുമാണ് ട്രംപി​െൻറ അവകാശ വാദം.

പുതിയ ഉത്തരവിനെ ഖനി വ്യവസായികൾ അനൂകൂലിച്ചപ്പോൾ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെതിരായ പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു. എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി സംഘടിപ്പിച്ച ചടങ്ങിലാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. അധികാരത്തിലെത്തിയാല്‍ ഒബാമയുടെ പരിസ്ഥിതി നയത്തില്‍ മാറ്റം വരുത്തുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ 'ഒബാമ കെയർ' നിർത്തലാക്കാൻ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും സ്വന്തം പാർട്ടിയിൽ നിന്നടക്കം എതിർപ്പുയർന്നതോടെ ഇതിനായുള്ള നീക്കത്തിന് തിരിച്ചടി നേരിട്ടിരുന്നു. 

Tags:    
News Summary - trump stopped obama weather project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.