മെക്​സിക്കൻ അതിർത്തിയിൽ മതിൽകെട്ടാൻ ഉത്തരവുമായി ട്രംപ്​

വാഷിങ്​ടൺ: യു.എസ്​ ​–മെക്​സിക്കൻ അതിർത്തിയിൽ മതിൽകെട്ടാനുള്ള ഉത്തരവിൽ പ്രസിഡൻറ്​ ട്രംപ്​ ഒപ്പുവച്ചു. മെക്​സികോയിൽ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ മതിൽ കെട്ടുമെന്നത്​​ ട്രംപി​​െൻറ തെരഞ്ഞെടുപ്പ വാഗ്​ദാനമായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ 2000 മൈല്‍ നീണ്ടുകിടക്കുന്ന മതിലാണ്  മെക്സികന്‍ അതിര്‍ത്തിയില്‍  പണിയുക. മതില്‍ പണിയുന്നതിനുള്ള പണം മെക്സികോ നല്‍കണമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, അതിർത്തിയിലെ മതിൽ നിർമാണത്തിന് യാതൊരുവിധ സാമ്പത്തിക സഹായവും നൽകില്ലെന്ന് മെക്സിക്കോ പ്രസിഡന്റ് എന്‍റിക്വ് പെനാ നീറ്റോ വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളുടെ രീതി അവസാനിപ്പിക്കാനും ഇതിനായി പ്രാദേശിക വികസന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമുണ്ട്​.

അതേസമയം, കുടിയേറ്റവിരുദ്ധ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നീക്കത്തോട് സഹകരിക്കില്ലെന്ന് വിവിധ പ്രാദേശിക ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചു. കുടിയേറ്റക്കാര്‍ക്കിടയില്‍ നിയമബോധവല്‍ക്കരണം നടത്തുമെന്ന് ട്രംപ് വിരുദ്ധര്‍ പ്രഖ്യാപിച്ചു.

Tags:    
News Summary - Trump Signs Directive To Start Border Wall With Mexico, Ramp Up Immigration Enforcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.