ജി-7 ഉച്ചകോടിക്ക് സ്വന്തം റിസോർട്ട് വേദിയാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൺ: 2020ലെ ജി-7 ഉച്ചകോടിക്ക് ഫ്ലോറിഡയിലെ തന്‍റെ റിസോർട്ട് വേദിയാക്കാനുള്ള നീക്കം വ്യാപക വിമർശനത്തെ തുടർന് ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു. ഫ്ലോറിഡയിൽ ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ഡോറൽ റിസോർട്ടിൽ അടുത് തവർഷത്തെ ഉച്ചകോടി നടക്കുമെന്നായിരുന്നു നേരത്തെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നത്.

ഡോറൽ റിസോർട്ട് ജി-7 വേദിയാക്കാനുള്ള തീരുമാനം മാധ്യമങ്ങളും ഡെമോക്രാറ്റുകളും ഉയർത്തിയ വിമർശനം മുൻനിർത്തി ഉപേക്ഷിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. മറ്റൊരു വേദി തേടുകയാണെന്നും ട്വീറ്റിൽ പറഞ്ഞു.

സ്വന്തം റിസോർട്ടിൽ ഉച്ചകോടി നടത്താനുള്ള തീരുമാനം യു.എസ് പ്രസിഡന്‍റിന്‍റെ അധികാര ദുർവിനിയോഗമാണെന്നും അഴിമതിയാണെന്നും വിമർശനം ഉയർന്നിരുന്നു. വ്യക്തിപരമായ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നും ആക്ഷേപമുയർന്നു. ഇതോടെയാണ് തീരുമാനം ഉപേക്ഷിക്കാൻ ട്രംപ് നിർബന്ധിതനായത്.

ലോകത്തിലെ ഏഴ് സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ജി-7. അമേരിക്കയെ കൂടാതെ യു.കെ, ജർമനി, കാനഡ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നിവയാണ് മറ്റ് അംഗങ്ങൾ. 2020 ജൂൺ 10 മുതൽ 12 വരെയാണ് അടുത്ത ജി-7 ഉച്ചകോടി.

Tags:    
News Summary - Trump Says G7 Summit Won't Be At His Resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.