കശ്​മീർ: മധ്യസ്​ഥതക്ക്​ ഒരുക്കമെന്ന്​ ട്രംപ്​

വാഷിങ്​ടൺ: കശ്​മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്​താൻ ചർച്ചകളിൽ മധ്യസ്​ഥതക്ക്​ ഒരുക്കമാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പാക്​ പ്രധാനമ​ന്ത്രി ഇംറാൻ ഖാനുമായി വൈറ്റ്​ഹൗസിൽ നടത്തിയ ആദ്യ കൂടിക്കാഴ്​ചയിലാണ്​ സഹായവാഗ്​ദാനം. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ ഇടപെടൂ എന്ന്​ ട്രംപ്​ വ്യക്തമാക്കി.

കശ്​മീർ വിഷയം ഉഭയകക്ഷിപ്രശ്​നമായതിനാൽ മൂന്നാം കക്ഷിയുടെ മധ്യസ്​ഥത വേണ്ടെന്നാണ്​ ഇന്ത്യയുടെ നിലപാട്​. 2016ൽ നടന്ന പത്താൻകോട്ട്​ ഭീകരാക്രമണത്തിനുശേഷം പാകിസ്​താനുമായി കശ്​മീർ വിഷയം ഇന്ത്യ ചർച്ചചെയ്​തിട്ടില്ല. ഭീകരതയും ചർച്ചകളും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്​.

യു.എസിലെത്തിയ ഇംറാൻ ഖാനൊപ്പം വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖു​ൈറശി, സൈനിക മേധാവി ഖമർ ജാവെദ്​ ബജ്​വ, രഹസ്യാന്വേഷണ ഏജൻസിയായ ഇൻറർ സർവിസസ്​ ഇൻറലിജൻസ്​ (ഐ.എസ്​.ഐ) മേധാവി ലഫ്​. ജനറൽ ഫാഇസ്​ ഹമീദ്​ എന്നിവരുമുണ്ടായിരുന്നു

Tags:    
News Summary - trump on kashmir issue -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.