യുക്രെയ്​ൻ വിവാദം: ആരോപണങ്ങളിൽ ഇന്ത്യൻ വംശജ​െൻറ പേരും

ന്യൂയോർക്​: യുക്രെയ്നുമായി ബന്ധപ്പെട്ട്​ യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപിനെതിരെയുള്ള ആരോപണങ്ങളിൽ ഇന്തോ-യു.എ സ്​ വംശജ​​െൻറ പേരും. യു.എസ് ദേശീയ സുരക്ഷ കൗൺസിലിലെ (എൻ.എസ്‌.സി) ഭീകരവിരുദ്ധ വിഭാഗത്തിൽ സീനിയർ ഡയറക്ടറായ കശ്യപ് പ ട്ടേലി​​െൻറ പേരാണ് ഉൾപ്പെടുത്തിയത്. ട്രംപിനെതിരായ ഇംപീച്ച്മ​െൻറ്​ നീക്കത്തി​​െൻറ ഭാഗമായുള്ള പരസ്യ മൊഴിയെടു പ്പിനിടെ, യു.എസ് ജനപ്രതിനിധി സഭയിലെ ഹൗസ് ഇൻറലിജൻസ് കമ്മിറ്റി ചെയർ ആദം ഷിഫാണ്​ പട്ടികയിൽ കശ്യപ് പട്ടേലി​​െൻറ പേര് ഉൾപ്പെടുത്തിയത്.

എൻ.എസ്‌.സിയിൽ യുക്രെയ്‌ൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ മറികടന്ന്​ കശ്യപ് പട്ടേൽ ട്രംപിനു വിവരം കൈമാറിയെന്നാണ് ആരോപണം. ‘‘താങ്കളുടെ അറിവില്ലാതെ കശ്യപ് ചില കാര്യങ്ങൾ പ്രസിഡൻറിനു കൈമാറിയെന്നാണു സൂചന’’ -വ്യാഴാഴ്ച യുക്രെയ്‌നുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്ത എൻ‌.എസ്‌.സി മുൻ സീനിയർ ഡയറക്ടർ ഫിയോണ ഹില്ലി​​െൻറ മൊഴിയെടുപ്പിനിടെ ആദം ഷിഫ് പറഞ്ഞു.

വ്യാഴാഴ്ച ഫിയോണ ഹില്ലിനെ ചോദ്യം ചെയ്യുന്നതിനിടെ യുക്രെയ്‌നുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിഡൻറിനു കൈമാറിയത് ആരാണെന്ന്​ ഷിഫ് എടുത്തു ചോദിക്കുകയായിരുന്നു. ഇതേത്തുടർന്നാണ്​ ഫിയോണ, കശ്യപ് പട്ടേലി​​െൻറ പേരു പറഞ്ഞത്. പട്ടേൽ തനിക്ക് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും അവർ പറഞ്ഞു. റിപ്പബ്ലിക്കൻ പ്രതിനിധികളുടെ നിയന്ത്രണത്തിലിരിക്കെ ഇൻറലിജൻസ് കമ്മിറ്റിയിൽ ജോലി ചെയ്തിരുന്ന ആളാണ്​ കശ്യപ് പട്ടേൽ.

Tags:    
News Summary - Trump Impeachment: Indian-American Official Named As Ukraine Info Source

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.