കോവിഡി​െൻറ ഗൗരവം മറച്ചുവെച്ചു; ലോകാരോഗ്യ സംഘടനക്ക്​ ഇനി പണം നൽകില്ലെന്ന്​ ട്രംപ്​

വാഷിങ്​ടൺ: ലോകാരോഗ്യ സംഘടനയും അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും തമ്മിലുള്ള ശീതസമരം പുതിയ തലങ്ങളിലേക് ക്​. കോവിഡ്​ വ്യാപനം തടയുന്നതിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്​.ഒ) പരാജയപ്പെട്ടുവെന്നും അതിനാൽ സംഘടനക്ക്​ പ ണം അനുവദിക്കുന്നത്​ അമേരിക്ക നിർത്തുകയാണെന്നും ട്രംപ്​ പ്രഖ്യാപിച്ചു. ഇൗ പ്രഖ്യാപന​ത്തോട്​ ലോകാരോഗ്യ സം ഘടന പ്രതികരിച്ചിട്ടില്ല.

ചൈനയിലുണ്ടായ കോവിഡ്​ വ്യാപനത്തി​​​െൻറ ഗൗരവം ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെ ന്നും അത്​ ലോകത്താകെ പടരുന്നത് തടയുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും പ്രസിഡൻറ്​ പറഞ്ഞു. വിവരങ്ങൾ മറച്ചുവെക ്കാൻ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണ്​ എന്ന്​ ട്രംപ്​ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

അമേരിക്കൻ പ്രസിഡൻറി​​​െൻറ പ്രഖ്യാപനം നടപ്പായാൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനത്തെ തന്നെ അത്​ ബാധിക്കും. അമേരിക്കയാണ്​ ലോകാരോഗ്യ സംഘടനയെ സാമ്പത്തികമായി താങ്ങിനിർത്തുന്ന ഏറ്റവും വലിയ ശക്​തി. കഴിഞ്ഞ വർഷം അമേരിക്ക നൽകിയ വിഹിതം 40 കോടി ഡോളറാണ്​.

ലോകാരോഗ്യ സംഘടനക്ക്​ നൽകുന്ന പണം മറ്റൊരു വഴിക്ക്​ ചെലവഴിക്കുന്നതിനെ കുറിച്ച്​ ഞങ്ങൾ ആലോചിക്കുകയാണെന്ന്​ ട്രംപ്​ പറഞ്ഞു. അമേരിക്കയുടെ ഒൗദാര്യം എറ്റവും നല്ല നിലയിലാണ്​ ചെലവഴിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയും അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും തമ്മിലുള്ള വാക്​പോര്​ കോവിഡ്​ വ്യാപനത്തോടൊപ്പം രൂക്ഷമായതാണ്​. സംഘടന ചൈനയെ സഹായിക്കുകയാണ്​ എന്ന രീതിയിൽ ട്രംപ്​ നേരത്തെ പരസ്യ നിലപാടെടുത്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ട്രംപ്​ തയാറായിട്ടുമില്ല. നിയന്ത്രണങ്ങൾക്ക്​​ നടപ്പാക്കുന്നില്ലെങ്കിൽ അമേരിക്ക കൂടുതൽ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ തയാറായിക്കോളൂ എന്ന്​ ലോകാരോഗ്യ സംഘടനയും പ്രതികരിച്ചിരുന്നു.

അമേരിക്കയിൽ കോവിഡ്​ വ്യാപനം രൂക്ഷമാകുകയും പ്രസിഡൻറ്​ ട്രംപിനെതിരെ വിമർശനം ​ ശകത്​മാകുകയും ചെയ്​ത സാഹചര്യത്തിലാണ്​ അദ്ദേഹം ലോകാരോഗ്യ സംഘടനക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തുന്നത്​ എന്നതും ​പ്രസക്​തമാണ്​. നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കോവിഡ്​ ഉണ്ടാക്കുന്ന പ്രതിസന്ധിയേക്കാൾ കടുത്തതാണെന്നായിരുന്നു ട്രംപി​​​െൻറ നിലപാട്​.

കോവിഡ്​ ഒരു ചൈനീസ്​ വൈറസാണെന്നും അ​ത്​ ഇപ്പോൾ അത്ര്യക്ഷമാകുമെന്നും പറഞ്ഞ്​ മുന്നറിയിപ്പുകളെ പരിഹസിച്ച്​ തള്ളിയ ട്രംപ്​ ഇപ്പോൾ വലിയ എതിർപ്പുകളാണ്​ നേരിടുന്നത്​. കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട്​ ട്രാപ്​ സർക്കാറി​​െൻറ അലസ നിലപാടിനെതിരെ അമേരിക്കയിലെ പൊതുജനാരോഗ്യ വിദഗ്​ദൻ ഡോ. ആന്തണി ഫോസിയും വിമർശനങ്ങൾ ഉയർത്തിയിരുന്നു.

Tags:    
News Summary - Trump halts funding to WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.