കോവിഡ്​ 19: നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച്​ ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ യു.എസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ഞായറാഴ്​ച നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കുന്ന വിവ രം ട്രംപ്​ അറിയിച്ചത്​. ഇതോടെ സമ്പർക്കവിലക്ക്​ ഉൾപ്പടെ കോവിഡിനെ പ്രതിരോധിക്കാൻ യു.എസ്​ ഭരണകൂടം ഏർ​പ്പെടുത്തിയ നിയന്ത്രണങ്ങൾ ഈസ്​റ്ററിന്​ ശേഷവും തുടരുമെന്ന്​ ഉറപ്പായി.

അടുത്ത രണ്ടാഴ്​ചത്തേക്ക്​ കൂടി കോവിഡ്​ ബാധിച്ചുള്ള മരണങ്ങൾ അമേരിക്കയിൽ തുടരുമെന്ന്​ ഡോണൾഡ്​ ട്രംപ്​ പറഞ്ഞു. ജൂണോടെ വൈറസ്​ ബാധ യു.എസിൽ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം വ്യക്​തമാക്കി. നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ യു.എസിൽ ​രണ്ട്​ ലക്ഷത്തോളം ആളുകൾ കോവിഡ്​ ബാധിച്ച്​ മരിക്കുമെന്ന്​ കൊറോണ വൈറസ്​ ടാസ്​ക്​ ഫോഴ്​സ്​ തലവൻ ഡോ.ആൻറണി ഫൗസി ട്രംപിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാനുള്ള തീരുമാനമുണ്ടായത്​.

നേരത്തെ ഈസ്​റ്ററിന്​ മുമ്പ്​ ​യു.എസിൽ കോവിഡുമായി ബന്ധപ്പെട്ട്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്​ചയിലെ കണക്കുകൾ പ്രകാരം 2,436 പേർ അമേരിക്കയിൽ കോവിഡ്​ 19 ബാധിച്ച്​ മരിച്ചു. 139,675 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളത്​.

Tags:    
News Summary - Trump extends US social distancing until April 30-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.