??.???? ?????????? ???????? ??????,? ??????? ?????????? ?? ????????

ചൈനയുമായുള്ള എല്ലാ ബന്ധവും റദ്ദാക്കും-ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​-19 മൂലം യു.എസ്​-ചൈന ബന്ധം ഉലയുന്നു. ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങുമായി സംസാരിക്കാൻ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികൾ ഉൾപ്പെടെ പരിഗണനയിലാണെന്നും യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വ്യക്തമാക്കി. ഫോക്​സ്​ ബിസിനസ്​ നെറ്റ്​വർക്കിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്​. 

വൈറസി​​​െൻറ വ്യാപനം തടയാതിരിക്കാൻ ചൈന നടപടി സ്വീകരിക്കാത്തതിൽ അതീവ ദു:ഖമുണ്ട്​. ജനുവരിയിൽ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാൻ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ കരാറിനെ കുറിച്ച്​ പുനരാലോചിക്കാൻ ഒരുതരത്തിലും തയാറല്ല. അവർക്ക്​ വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. എങ്കിൽ വളരെ മികച്ച വ്യാപാരകരാർ അവരെ കാത്തിരുന്നേനെ. 

ചൈനീസ്​ പ്രസിഡൻറുമായി നല്ല ബന്ധമൊക്കെയാണ്​. എന്നാൽ ഈയവസരത്തിൽ അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന്​ ചൈനീസ്​ വിദ്യാർഥികൾക്ക്​ യു.എസിൽ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. 

അതിനിടെ ചൈനയിലുള്ള കോടിക്കണക്കിന്​ ഡോളറി​​​െൻറ അമേരിക്കൻ പെൻഷൻ ഫണ്ട്​ പിൻവലിക്കാനും ട്രംപ്​ ഉത്തരവിട്ടു. ഇത്തരം നടപടികൾ തുടർന്നും ഉണ്ടാകുമെന്ന സൂചനയും ട്രംപ്​ നൽകി. ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എസ്​ സെനറ്റിൽ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ്​ നടപടി.

Tags:    
News Summary - Trump Could "Cut Off" China Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.