വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഒപ്പുവെച്ച ട്രാന്‍സ്- പസഫിക് പാര്‍ട്ണര്‍ഷിപ് (ടി.പി.പി) വ്യാപാര കരാറില്‍നിന്ന് യു.എസ് പിന്മാറി. കരാറില്‍നിന്ന് യു.എസിന്‍െറ പിന്മാറ്റം പ്രഖ്യാപിക്കുന്ന ഉത്തരവില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
പ്രചാരണവേളയില്‍ ട്രംപിന്‍െറ പ്രചാരണവാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് ഏറെ ഉപകാരം ചെയ്യുന്ന ഒന്നാണിതെന്ന് ട്രംപ് പ്രഖ്യാപിച്ചു. 2015ലാണ് ചൈനയോട് എതിരിടാന്‍ ശാന്ത സമുദ്രത്തിന് സമീപത്തുള്ള 12 രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന് പ്രസിഡന്‍റ് ബറാക് ഒബാമ ഒപ്പുവെച്ചത്. യു.എസിനെ കൂടാതെ ചിലി, ജപ്പാന്‍, മലേഷ്യ, മെക്സികോ, കാനഡ, ആസ്ട്രേലിയ, മലേഷ്യ, മെക്സികോ, ന്യൂസിലന്‍ഡ്, പെറു, സിംഗപ്പൂര്‍, ബ്രൂണെ എന്നീ രാജ്യങ്ങളായിരുന്നു കരാറിലെ മറ്റു അംഗങ്ങള്‍.
യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ സുഗമമായ വ്യാപാരവും അതിനു സഹായകമായ രീതിയില്‍ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ഏകീകരണവും ലക്ഷ്യമിട്ടായിരുന്നു കരാര്‍ രൂപവത്കരിച്ചത്. കരാര്‍ മുഖേന യു.എസ് വിപണിയില്‍ വന്‍ മുന്നേറ്റം നടത്താനുദ്ദേശിച്ചിരുന്ന വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് തീരുമാനം തിരിച്ചടിയായി.
യു.എസിന്‍െറ പിന്മാറ്റം ഗുണം ചെയ്യുന്നത് ചൈനക്കാണ്. ടി.പി.പിക്ക് ബദല്‍ കരാറുമായി ചൈന രംഗത്തത്തെുമെന്നാണ് വിലയിരുത്തല്‍. ഉത്തര അമേരിക്കന്‍ സ്വതന്ത്രവ്യാപാര സഖ്യമായ നാഫ്റ്റയില്‍നിന്നു പിന്മാറുമെന്നും ട്രംപ് അറിയിച്ചു. അതോടൊപ്പം ഗര്‍ഭച്ഛിദ്രം അനുകൂലിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കി.
ഫെഡറല്‍ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളെ വാടകക്ക് നിയമിക്കുന്ന നടപടി മരവിപ്പിച്ചു. വൈറ്റ്ഹൗസില്‍ നിരവധി ബിസിനസ് തലവന്മാരുമായും ട്രംപ് ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.