ഇം​​പീ​​ച്ച്​​​മെന്‍റ്​​: ട്രംപിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുതിർന്ന നയതന്ത്രജ്ഞൻ

വാഷിങ്ടൺ: ഇം​​പീ​​ച്ച്​​​മെന്‍റ്​​​​ ന​​ട​​പ​​ടി​ നേ​രി​ടു​ന്ന യു.​​എ​​സ്​ പ്ര​​സി​​ഡന്‍റ് ഡോ​​ണ​​ൾ​​ഡ് ​ ട്രം​​പി​​നെ​​തി​​രെ നിർണായക മൊഴിയുമായി മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ. യൂറോപ്യൻ യൂനിയനിലെ യു.എസ് അംബാസിഡറായ ഗോർഡന്‍ സോൻഡ്​ലാൻഡാണ് മൊഴി നൽകിയത്. രാ​​ഷ്​​​ട്രീ​​യ എ​​തി​​രാ​​ളി ജോ ​​ബൈ​​ഡ​​നും മ​​ക​​നു​​മെ​​തി​​രെ അ ന്വേഷണം നടത്താൻ യുക്രെയ്നിൽ ട്രംപിന്‍റെ അഭിഭാഷകനുമായി ചേർന്ന് പ്രവർത്തിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി.

തന്നോടും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരോടും യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോദിമിർ സെലെൻസ്കിയിൽ സമ്മർദം ചെലുത്താൻ ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകൻ ഗിലിയനി ആവശ്യപ്പെട്ടുവെന്നും, ട്രംപിന്‍റെ വ്യക്തമായ നിർദേശപ്രകാരമായിരുന്നു ഇതെന്നും ഗോർഡൻ തുറന്നു പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ട്രംപ് തള്ളി.

കഴിഞ്ഞ ദിവസം പ​ര​സ്യ​തെ​ളി​വെ​ടു​പ്പി​ൽ ദേ​ശീ​യ സു​ര​ക്ഷ​സ​മി​തി അം​ഗം ല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ അ​ല​ക്സാ​ണ്ട​ർ വെന്‍റ്​​മാ​ൻ മൊഴി നൽകിയിരുന്നു. യു​​ക്രെ​​യ്​​​ൻ പ്ര​​സി​​ഡ​ന്‍റു​മാ​യി പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് ട്രം​പ് ന​ട​ത്തി​യ​തെ​ന്നാണ് അ​ല​ക്സാ​ണ്ട​ർ വി​ൻ​ഡ്മാ​ൻ മൊ​ഴി ന​ൽ​കിയത്. യു​​ക്രെ​​യ്​​​ൻ പ്ര​​സി​​ഡ​ൻ​റ്​ ട്രം​പ് ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി​പ്പോ​യെ​ന്നും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ അ​ല​ക്സാ​ണ്ട​ർ വി​ൻ​ഡ്മാ​ൻ വ്യ​ക്ത​മാ​ക്കി.

ജോ ​​ബൈ​​ഡ​​നും മ​​ക​​നു​​മെ​​തി​​രെ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ യു​​ക്രെ​​യ്​​​ൻ പ്ര​​സി​​ഡ​​ൻ​റി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി​​യെന്ന ആ​​രോ​​പ​​ണ​​ത്തി​​ലാ​​ണ്​ ഡെ​​മോ​​ക്രാ​​റ്റി​​ക്​ പാ​​ർ​​ട്ടി ട്രം​​പി​​നെ​​തി​​രെ ഇം​​പീ​​ച്ച്​​​മ​​​െൻറ്​ ന​ട​പ​ടി തു​ട​ങ്ങി​യ​​ത്. ബൈഡനെതിരെ അന്വേഷണം നടത്തിയിട്ടില്ലെങ്കിൽ യുക്രെയ്ന് നൽകാനുള്ള 40 ലക്ഷം കോടി ഡോളർ സൈനിക സഹായം തടഞ്ഞുവെക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ട്രം​​പ്​ ഭ​​ര​​ണ​​കൂ​​ട​​ത്തി​​‍​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​പ്പോ​​ൾ സ​​ർ​​വി​​സി​​ലു​​ള്ള​​വ​​രും മു​​മ്പ്​ ഉ​​ണ്ടാ​​യി​​രു​​ന്ന​​വ​​രും ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യി​​ലെ ഹൗ​​സ്​ ഇ​ൻ​റ​ലി​​ജ​​ൻ​​സ്​ ക​​മ്മി​​റ്റി​​ക്ക്​ മു​​ന്നി​​ൽ ഹാ​​ജ​​രാ​​യി തെ​​ളി​​വ് ന​​ൽ​​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Top diplomat implicates Donald Trump in impeachment testimony-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.