വാഷിങ്ടൺ: അന്താരാഷ്ട്ര- ആഭ്യന്തര വിമാനയാത്രകളിൽ ലഗേജുകൾ കർശന പരിശോധനക്ക് വിധേയമാക്കാൻ അമേരിക്കൻ വ്യോമയാന ഏജൻസി നീക്കം തുടങ്ങി. സെൽ േഫാണിേനക്കാൾ വലിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം സ്കാനിങ്ങിന് വിധേയമാക്കാനാണ് തീരുമാനം.
ഇന്ത്യൻ വിമാനത്താവളങ്ങളിലേതു പോലെ ഇനി മുതൽ അമേരിക്കയിലും ടാബ്ലെറ്റും ലാപ്േടാപ്പും ബാഗുകളിൽ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേയിൽ സ്ക്രീനിങ്ങിനായി നിക്ഷേപിക്കണം. ഇതുവരെ ലാപ്ടോപ്പ് പോലെ വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം പ്രത്യേകം സ്ക്രീനിങ്ങിന് വിധേയമാക്കിയാൽ മതിയായിരുന്നു. െഎപാഡും മറ്റും ബാഗിൽ തന്നെ സൂക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു. അതാണ് ഇപ്പോൾ എടുത്തുമാറ്റിയിരിക്കുന്നത്.
വിമാനയാത്രയിലെ ലാപ്ടോപ്പ് നിരോധനം അമേരിക്ക എടുത്തു കളഞ്ഞത് ഇൗയടുത്താണ്. യാത്രക്കായി കൊണ്ടുവരാവുന്ന വസ്തുക്കളിൽ മാറ്റെമാന്നുമില്ല. എന്നാൽ കൂടുതൽ സുരക്ഷാ പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്ന് അമേരിക്കൻ വ്യോമയാന ഏജൻസിയായ ട്രാൻസ്പോർേട്ടഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ലോസ് ആഞ്ചൽസ് ഇൻറർ നാഷണൽ വിമാനത്താവളത്തിൽ അടക്കം ഇൗ സംവിധാനം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ അമേരിക്കയിലെ മുഴുവൻ വിമാനത്താവളങ്ങളിലും സംവിധാനം കൊണ്ടുവരുമെന്ന് ടി.എസ്.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.