മഞ്ഞുവീഴ്ചയില്‍ തെന്നി കാനഡയില്‍ വാഹനങ്ങളുടെ കൂട്ടിയിടി

മോണ്‍ട്രിയല്‍: ¥ൈശത്യം ശക്തി പ്രാപിച്ചതോടെ കാനഡയില്‍ മഞ്ഞുവീഴ്ചയും വ്യാപകമായി. ഹിമക്കട്ടകള്‍ നിറഞ്ഞ നിരത്തുകള്‍ വഴുവഴുപ്പുള്ളതായി മാറിയതിന്‍െറ പ്രത്യാഘാതങ്ങള്‍ക്ക് പ്രമുഖ നഗരമായ മോണ്‍ട്രിയല്‍ ചൊവ്വാഴ്ച സാക്ഷിയായി. ബസുകളും കാറുകളും ഉള്‍പ്പെടെ 10 വാഹനങ്ങളാണ് മഞ്ഞുവീഴ്ചകളില്‍ തെന്നിത്തെറിച്ച് ചൊവ്വാഴ്ച മോണ്‍ട്രിയല്‍ തെരുവില്‍ ഒറ്റയടിക്ക് കൂട്ടിയിടിച്ചത്.
ഐസ്കട്ടകളിലൂടെ നീങ്ങുന്നതിനിടെ തെന്നി നിയന്ത്രണംവിട്ട ബസ് ഏതാനും കാറുകളെ ഇടിച്ചുനിരത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇതേ രീതിയില്‍ നിയന്ത്രണംവിട്ട ട്രക് ബസിനു പിറകിലേക്ക് ഇരച്ചുകയറി. തൊട്ടുപിറകെ വന്ന മറ്റൊരു ബസ് ട്രക്കിനു പിറകിലിടിച്ചതോടെ ഒരു വാഹനത്തില്‍നിന്ന് ഡ്രൈവര്‍ തെറിച്ചുവീണു. അപകടപരമ്പര അവിടെയും അവസാനിച്ചില്ല. ആ വഴി വന്ന പൊലീസ് വകുപ്പിന്‍െറ കാറും ബസിനു പിന്നില്‍ ഇടിച്ച് അപകടക്കണ്ണിയായി മാറി. തെരുവുകളിലെ മഞ്ഞ് കോരിനീക്കാനത്തെിയ പിക്അപ് വണ്ടിയും നിയന്ത്രണംവിട്ട് പൊലീസുകാരുടെ കാറിനു കനത്ത ഇടി നല്‍കിയതോടെ അപകടപരമ്പര അവസാനിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
ഐസ് നീക്കാന്‍ നഗരപാലകര്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ളെന്ന് വാഹന ഉടമകള്‍ പരാതിപ്പെടുന്നു. ശൈത്യകാലം മുന്‍കൂട്ടി കണ്ട് റോഡില്‍ ചരല്‍ നിരത്തുന്ന നടപടി സ്വീകരിച്ചില്ളെന്നും പരാതിയുണ്ട്. അപകടപരമ്പരയുടെ വിഡിയോ, ചിത്രങ്ങള്‍ ട്വിറ്റര്‍ വഴി നിരവധി പേര്‍ പങ്കുവെച്ചതോടെ മഞ്ഞുകാലത്തെ നിശായാത്രകളില്‍ ജാഗ്രത പാലിക്കാനുള്ള പ്രത്യേക നിര്‍ദേശവുമായി നിയമപാലകര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.
Tags:    
News Summary - Snowfall causes traffic block canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.