സ്മാര്‍ട്ഫോണില്‍ നിന്ന് പുറത്തുവരുന്നത് 100ലേറെ വിഷവാതകങ്ങള്‍

വാഷിങ്ടണ്‍: സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ. കാര്‍ബണ്‍ മോണോക്സൈഡ് ഉള്‍പ്പെടെയുള്ള നൂറിലേറെ വിഷവാതകങ്ങളാണ് ഈ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നതെന്ന്് ഗവേഷകര്‍ കണ്ടത്തെി. ഈ വാതകങ്ങള്‍ ചര്‍മത്തിനും കണ്ണുകള്‍ക്കും ശ്വസനേന്ദ്രിയങ്ങള്‍ക്കും  ദോഷമുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.  യു.എസിലെ എന്‍.ബി.സി ഡിഫന്‍സിലെയും ചൈനയിലെ സിംഗ്ഹുവ സര്‍വകലാശാലയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

ഫോണിന്‍െറ അമിതചൂട്,  കേടുപാടുകള്‍, അനുയോജ്യമല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യല്‍ എന്നിവയുടെ അപകടങ്ങളെ കുറിച്ച് ഉപയോക്താക്കള്‍ ബോധവാന്മാരല്ളെന്നും ഇവര്‍  ചൂണ്ടിക്കാട്ടുന്നു. ഇരുനൂറ് കോടിയോളം വരുന്ന ഫോണിന്‍െറയും റീചാര്‍ജബിള്‍ ബാറ്ററി ലിഥിയം ആണെന്നും ലോകത്തെങ്ങുമുള്ള ഭരണകൂടങ്ങള്‍ ഈ ബാറ്ററികള്‍ക്ക് കാര്യമായ പ്രചാരം നല്‍കുന്നതായും  എന്‍.ബി.സി ഡിഫന്‍സിലെ പ്രഫസര്‍ ജീ സണ്‍ പറഞ്ഞു. വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിന്‍െറ കാരണങ്ങളും ജീ സണും  സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

മുഴുവന്‍ ചാര്‍ജ് ചെയ്യപ്പെട്ട ബാറ്ററിയാണ് പകുതി ചാര്‍ജ് ചെയ്ത ബാറ്ററിയേക്കാള്‍ വിഷവാതകം പുറത്തുവിടുന്നതെന്നും ഇവര്‍ പറഞ്ഞു.  ഇത് മനുഷ്യരുടെ ഏകാഗ്രതയെതന്നെ ബാധിക്കുമെന്നും പറയുന്നു. ലീക്ക് ചെയ്യുകയാണെങ്കില്‍ കാര്‍, വിമാനം തുടങ്ങിയ അടച്ചിട്ട ചുറ്റുപാടില്‍ കുറഞ്ഞ സമയംകൊണ്ടുതന്നെ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് കാര്‍ബണ്‍ മോണോക്സൈഡ് അടക്കമുള്ള വാതകങ്ങള്‍. 

Tags:    
News Summary - smart phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.