സിഡ്നിയിൽ ജലവിമാനം തകർന്നു വീണു; ആറു മരണം

സിഡ്നി: ആസ്ട്രേലിയയിൽ ജലവിമാനം തകർന്നു വീണ് ആറു പേർ മരിച്ചു. വടക്കൻ സിഡ്നിയിൽ നിന്ന് 50 കിലോമീറ്റർ അകലെ കൗവാൻ പട്ടണത്തിലാണ് സംഭവം. 

ഹോകസ്ബറി നദിയിലാണ് ജലവിമാനം തകർന്നു വീണത്. പൊലീസിലെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ നദിക്കടിയിൽ 43 അടി താഴ്ചയിൽ നിന്ന് ആറു മൃതദേഹങ്ങൾ കണ്ടെത്തി. 

സിഡ്നി തുറമുഖത്ത് നിന്നും റോസ് ബേയിലേക്കുള്ള യാത്രയിലാണ് സിഡ്നി സീപ്ലെയിൻ കമ്പനിയുടെ വിമാനം തകർന്നത്. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. 

Tags:    
News Summary - Six dead as seaplane crashes in Sydney River -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.