ന്യൂയോർക്: പോളിയോ, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ രാജ്യത്തുനിന്ന് തുടച്ചുനീക ്കുന്നതിനായി സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ വാക്സിൻ ഹീറോ പുരസ്കാരം നൽകി യു.എൻ ആദരിച്ചു.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തു നടന്ന ചടങ്ങിലായിരുന്നു ആദരം. പുരസ്കാരം രാജ്യത്തെ ജനങ്ങൾക്കു സമർപ്പിക്കുന്നതായി ഹസീന പറഞ്ഞു. ഗ്ലോബൽ അലയൻസ് ഫോർ വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻസ് ബോർഡ് ആണ് പുരസ്കാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.