വാഷിങ്ടൺ: വിമാനത്തിൽ വെച്ച് സഹയാത്രികയോട് മോശമായി പെരുമാറിയതിന് തമിഴ്നാട് സ്വദേശിയായ ടെക്കിക്ക് അമേരിക്കയിൽ ഒമ്പത് വർഷം തടവ്ശിക്ഷ. എച്ച്-1ബി വിസയിൽ 2015ൽ യു.എസിലെത്തിയ 35 കാരനായ പ്രഭു രാമമൂർത്തിക്കാണ് ഡെട്രേ ായിറ്റ് ഫെഡറൽ കോടതി ശിക്ഷ വിധിച്ചത്.
ലാസ്വെഗാസിൽ നിന്നും ഡെട്രോയിറ്റിലേക്കുള്ള വിമാന യാത്രക്കിെടയായിരുന്നു സംഭവം. പ്രോസിക്യൂഷൻ രാമമൂർത്തിക്ക് 11 വർഷത്തെ ശിക്ഷയായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ കോടതി 9 വർഷം വിധിക്കുകയായിരുന്നു.
വിമാനത്തിൽ യാത്ര ചെയ്യുേമ്പാൾ സുരക്ഷ ലഭിക്കുക എന്നുള്ളത് ഏതൊരു യാത്രക്കാരുടെയും അവകാശമാണ്. സഹയാത്രക്കാരോട് മോശമായി പെരുമാറുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല. താൻ നേരിട്ട അനുഭവം തുറന്നുപറയാൻ ഇര കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുതായും യു.എസ് അറ്റോണി മാത്യൂ ശ്നൈഡർ പറഞ്ഞു.
ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇൗ സമയത്ത് രാമമൂർത്തിയുടെ ഭാര്യയും അയാളുടെ കൂടെയുണ്ടായിരുന്നു. അഞ്ച് ദിവസത്തെ തുടർച്ചയായ വിചാരണക്ക് ശേഷം ആഗസ്തിലാണ് രാമമൂർത്തിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.