വാഷിങ്ടൺ: ചൊവ്വാഴ്ച മുതൽ സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെൻറ് വിചാരണയിൽ ക നത്ത പ്രതിരോധം ഉയർത്തുന്നതിന് കരുത്തരെ അണിനിരത്തി അമേരിക്കൻ പ്രസിഡൻറ് ഡോണ ൾഡ് ട്രംപ് രംഗത്ത്.
തന്നെ ഡെമോക്രാറ്റുകൾ വേട്ടയാടുകയാണെന്ന്് പറഞ്ഞ് രംഗത് തെത്തിയ ട്രംപ് രാജ്യത്തെ പ്രമുഖരെതന്നെ അണിനിരത്തിയാണ് സെനറ്റിൽ ആരോപണങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് ബിൽ ക്ലിൻറൻ ഇംപീച്ച്മെൻറ് നേരിട്ടപ്പോൾ പ്രതിരോധം ഒരുക്കിയ മുൻ കോൺസൽ കെന്നത്ത് സ്റ്റാർ, പ്രമുഖ അഭിഭാഷകൻ അലൻ ദെർഷോവിറ്റ്സ് എന്നിവർ ട്രംപിെൻറ സംഘത്തോടൊപ്പം ഇംപീച്ച്മെൻറ് വിചാരണ നേരിടാൻ ഹാജരാകുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസ് കോൺസൽ പാറ്റ് സിപ്പോലോനിെൻറ നേതൃത്വത്തിൽ ട്രംപിെൻറ സ്വകാര്യ അഭിഭാഷകരായ ജേ സെകുലോവ്, ജാൻ റാസ്കിൻ, മുൻ ഇൻഡിപെൻഡൻറ് കോൺസൽ എറിക് ഹെർഷ്മാൻ, ട്രംപിെൻറ ഉപദേശകനും മുൻ ഫ്ലോറിഡ അറ്റോണി ജനറലുമായ പാം ബോൻഡി, റോബർട്ട് റേ എന്നിവരും ഉൾപ്പെട്ടതാണ് ട്രംപിെൻറ സംഘം.
കഴിഞ്ഞ മാസം ജനപ്രതിനിധി സഭ ട്രംപിനെതിരായ ഇംപീച്ച്മെൻറ് പാസാക്കുകയും സെനറ്റിന് കൈമാറുകയും ചെയ്തു. എതിരാളിയായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രെയ്ൻ സർക്കാറിൽ സമ്മർദം ചെലുത്തി എന്നതടക്കം കുറ്റമാണ് ട്രംപിനെതിരെയുള്ളത്.
ബിൽ ക്ലിൻറൻ അടക്കം രണ്ടു പ്രസിഡൻറുമാരെ അമേരിക്കൻ ജനപ്രതിനിധി സഭ നേരത്തേ ഇംപീച്ച് ചെയ്തിരുന്നു. എന്നാൽ, സെനറ്റിൽ പരാജയപ്പെട്ടു. ട്രംപിെൻറ കാര്യത്തിലും ഇംപീച്ച്മെൻറ് സെനറ്റ് അംഗീകരിക്കാൻ സാധ്യതയില്ല. 100 അംഗ സെനറ്റിൽ ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53ഉം എതിരാളികളായ ഡെമോക്രാറ്റുകൾക്ക് 47 സീറ്റുമാണുള്ളത്. ഇംപീച്ച്മെൻറ് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. 67 സെനറ്റർമാരുടെ പിന്തുണ നേടാൻ ഡെമോക്രാറ്റുകൾക്ക് കഴിയില്ലെന്നാണ് സൂചന. രണ്ടാഴ്ച നീണ്ട വിചാരണക്കുശേഷമാണ് വോട്ടെടുപ്പ് നടക്കുക. അതേസമയം, പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇംപീച്ച്മെൻറ് ചർച്ച ട്രംപിെൻറ സാധ്യതയെ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.