അമേരിക്കയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കമിട്ട്​ എലിസബത്ത്​ വാരൻ

വാഷിങ്​ടൺ: 2020ലെ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്​ തുടക്കമിട്ട്​ സെനറ്റർ എലിസബത്ത്​ വാരൻ. ജനപ്രിയ പ്രഖ്യാപനങ്ങളുമായിട്ടായിരുന്നു വാര​​​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണം​. സാമ്പത്തികമായ അസമത്വം ഇല്ലാതാക്കുമെന്നായിരുന്നു അവരുടെ പ്രധാന വാഗ്​ദാനം.

1980കളിൽ പുറത്തിറങ്ങിയ 9 ടു 5 എന്ന ചിത്രത്തിലെ ഗാനവുമായാണ്​ അവർ വേദിയിലെത്തിയത്​. നമ്മുടെ ജീവിതങ്ങൾക്ക്​ വേണ്ടിയുള്ള പോരാട്ടമാണ്​ ഇതെന്ന്​ വാരൻ പറഞ്ഞു. എന്നാൽ, ട്രംപിനെ കടന്നാക്രമിക്കാൻ അവർ മുതിർന്നില്ല. പക്ഷേ യു.എസിലെ വൻകിട വ്യവസായികൾക്കെതിരെ വാരൻ രംഗത്തെത്തി.

ഇപ്പോൾ വൈറ്റ്​ ഹൗസിലിരിക്കുന്നയാൾക്ക്​ എന്താണ്​ തകർന്നതെന്ന്​ ബോധ്യമില്ലെന്നും ഘടനാപരമായ മാറ്റം അമേരിക്കയിൽ കൊണ്ടു വരാനാണ്​ ഉദ്ദേശിക്കുന്നതെന്നും വാരൻ വ്യക്​തമാക്കി.

Tags:    
News Summary - Senator Elizabeth Warren officially launches 2020 presidential campaign-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.