എച്ച്​.1ബി വിസ: ട്രംപി​െൻറ പുതിയ നയം അഞ്ച്​ ലക്ഷം ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്​ടൺ: എച്ച്​.1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ അമേരിക്കയുടെ പുതിയ നയം അഞ്ച്​ ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന്​ സൂചന. അമേരിക്കയിൽ ഗ്രീൻകാർഡിന്​ ​അപേക്ഷ നൽകിയവർക്ക്​ എച്ച്​.1ബി വിസ ദീർഘിപ്പിച്ചു നൽകേണ്ടെന്ന അമേരിക്കയുടെ നിലപാടാണ്​ ഇന്ത്യക്കാർക്ക്​ തിരിച്ചടിയാവുക. 

യു.എസിൽ ആറ്​ വർഷം താമസിക്കുന്നവർ സ്ഥിരതാമസത്തിനായുള്ള ഗ്രീൻകാർഡിന്​ അപേക്ഷ സമർപ്പിക്കും. എന്നാൽ, ഗ്രീൻകാർഡ്​ ലഭിക്കുന്നത്​ വരെ ഇവർ എച്ച്​.1ബി വിസയിൽ തുടരുകയാണ്​ പതിവ്​. പുതിയ നിർദേശപ്രകാരം ഇവർക്ക്​ ഇത്തരത്തിൽ അമേരിക്കയിൽ തുടരാനാവില്ല. ഗ്രീൻകാർഡ്​ ലഭിക്കുന്നത്​ വരെ ഇവർക്ക്​ ​അമേരിക്കയിൽ നിന്ന്​ വിട്ടുനിൽക്കേണ്ടി വരും.

അമേരിക്കക്കാർക്ക്​ മുൻഗണന നൽകുന്നതി​​​െൻറ ഭാഗമായി എച്ച്​.1ബി വിസയിലടക്കം നിയന്ത്രണങ്ങൾ ട്രംപ്​ ഏർപ്പെടുത്തിയിരുന്നു. ഇതി​​​െൻറ ഭാഗമായാണ്​ പുതിയ നിബന്ധനകളുമായി യു.എസ്​ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - rump administration considers proposal that may send back more than 500,000 Indian tech workers-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.