വാഷിങ്ടൺ: റോക് ആൻഡ് റോൾ ഇതിഹാസം ചക്ബെറി എന്ന ചാൾസ് എേഡ്വഡ് ആൻഡേർസൺ ബെറി ജൂനിയർ (90) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പ്രാദേശിക സമയം ഉച്ചക്ക് 12.40ഒാടെ ഇദ്ദേഹത്തെ അനക്കമില്ലാത്ത അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തിയശേഷം 1.26ഒാടുകൂടിയാണ് മരണം സ്ഥിരീകരിച്ചത്. റോക് ആൻഡ് റോൾ സംഗീതത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാനിയായിരുന്നു ചക്ബെറി.
അമേരിക്കയിലെ മിസോറിയിലെ സെൻറ് ലൂയിസിൽ ആഫ്രോ^അമേരിക്കൻ കുടുംബത്തിൽ 1926ലാണ് ചക്ബെറി ജനിച്ചത്. ചെറുപ്പം മുതൽതന്നെ ഗിറ്റാർ വിദഗ്ധനായ ഇദ്ദേഹം സ്കൂളുകളിലും പാർട്ടികളിലും സംഗീതപരിപാടികൾ അവതരിപ്പിച്ചു. സംഗീതമേഖലയിലെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് സെൻറ് ലൂയിസ് ക്ലബ് രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. 1950കളുടെ മധ്യത്തിൽ അമേരിക്കയിലെ ഏറ്റവും വിലയേറിയ സംഗീതജ്ഞനായി ബെറി വളർന്നു. സ്വതഃസിദ്ധമായ ശൈലിയും ഗാംഭീര്യമാർന്ന ശബ്ദവുംകൊണ്ട് ആയിരങ്ങളുടെ മനസ്സിൽ താരസാന്നിധ്യമായി അദ്ദേഹം മാറി. റോക് പാെട്ടഴുത്തുകാരിൽ തുല്യതയില്ലാത്ത സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്.
റോക് ആൻഡ് റോൾ സംഗീത ലോകത്ത് കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലം ഇതിഹാസ തുല്യനായി ബെറി കണക്കാക്കപ്പെട്ടു.1984ൽ സമഗ്ര സംഭാവനക്ക് ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം തെൻറ തൊണ്ണൂറാം ജന്മ ദിനത്തിൽ പുതിയ ആൽബത്തിെൻറ പ്രഖ്യാപനം നടത്തിയിരുന്നു. ലോകത്തെ വ്യത്യസ്ത മേഖലകളിലെ സംഗീത പ്രതിഭകൾ ചക്ബെറിയുടെ മരണത്തിൽ അനുേശാചനം രേഖെപ്പടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.