പേര് ഹസൻ;  മുൻ പൊലീസ് മേധാവിയെയും അമേരിക്കൻ വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂയോർക്ക്: ട്രംപിന്‍റെ അമേരിക്കയിൽ മുസ്ലിമായ മുൻ പൊലീസ് മേധാവിക്കും രക്ഷയില്ല. വിർജീനിയയിൽ അലക്സാൻഡ്രിയ പൊലീസിൽ സേവനം അനുഷ്ഠിച്ച് റിട്ടയർ ചെയ്ത ഹസൻ അദൻ എന്ന 52കാരനെ അമേരിക്കൻ വിമാനത്താവളത്തിൽ തടഞ്ഞു. ഹസൻ എന്ന് പേരുള്ളതിനാൽ ഇദ്ദേഹത്തെ പൂർണ വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷമാണ് വിട്ടത്. 

മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറിയ ഹസന്‍റെ മാതാവ് ഇറ്റാലിയനും പിതാവ് സൊമാലിയൻ സ്വദേശിയുമാണ്. 42വർഷമായി അമേരിക്കയിൽ ജീവിക്കുന്ന ഹസന് യു.എസ് പൗരത്വവും പാസ്പോർട്ടുമുണ്ട്. മുമ്പും പലതവണ രാജ്യത്ത് നിന്ന് പുറത്തുപോയ അദ്ദേഹത്തിനെ ആദ്യമായാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടാകുന്നത്. 

ഈ അനുഭവം തന്നെ ഏറെ ദു:ഖിതനാക്കി. അമേരിക്കയെ കുറിച്ചോർത്ത് അഭിമാനിച്ചിരുന്ന തനിക്ക് ഇപ്പോൾ രാജ്യത്തിന്‍റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നും അദൻ ഹസൻ പ്രതികരിച്ചു. 

Tags:    
News Summary - A Retired Police Chief Is Detained At US Airport For One Reason: His Name is Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.