ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ സാമൂഹിക സേവനത്തിന് ന്യൂയോര്‍ക്ക് റോക്‌ലാൻഡ് കൗണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡിന് രേഖ നായര്‍ അര്‍ഹയായി. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ രേഖ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
അവാര്‍ഡ് ജേതാവിനെ സദസിന് പരിചയപ്പെടുത്തിയത് റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചര്‍ ഡോ. ആനി പോള്‍ ആയിരുന്നു. "കുറച്ചു സംസാരം കൂടുതല്‍ ജോലി" അതാണ് രേഖ നായരെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് റോക്‌ലാൻഡ് കൗണ്ടി മെജോറിറ്റി ലീഡര്‍ കൂടിയായ ആനി പോള്‍ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. രേഖയെ പോലെയുള്ള വ്യക്തിത്വങ്ങളെ അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ലെജിസ്ലേറ്റീവ് ചെയര്‍ ടോണി ഏള്‍ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.
സമൂഹത്തിനു വേണ്ടി നമുക്ക് വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും താന്‍ ചെയ്ത ചില നിസാര പ്രവൃത്തികള്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നാണെന്നും അതിനു വേണ്ടത് നല്ല മനസും തിരക്കേറിയ ജീവിതത്തിനിടയില്‍ അൽപ സമയം മറ്റുള്ളവര്‍ക്കു വേണ്ടി മാറ്റിവെക്കുകയും ചെയ്താല്‍ മാത്രം മതിയെന്നും രേഖ നായര്‍ തന്‍റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. ഭര്‍ത്താവ് നിശാന്ത് നായരുടെ പ്രോത്സാഹനവും പിന്തുണയുമാണ് തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി നല്‍കുന്നതെന്നും രേഖ കൂട്ടിച്ചേര്‍ത്തു.
റോക്‌ലാൻഡ് കൗണ്ടി അഗ്നിശമനസേന, പൊലീസ് മെഡലുകളും സദസില്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.