ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ മുസ്​ലിം വനിതകൾ

വാഷിങ്​ടൺ: ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ മുസ്​ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇഹാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട്​ ചരിത്രം കുറിച്ചത്​.

മിഷിഗണിൽ നിന്നാണ്​ തായിബ്​ ജയിച്ച്​ കയറിയത്​. മിനിസോട്ടയിൽ നിന്നായിരുന്നു ഒമറി​​​​െൻറ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്​ലിം അംഗമായ കെയിത്ത്​ എല്ലിസണ്​ പകരക്കാരിയായാണ്​ ഒമർ എത്തുന്നത്​. സ്​റ്റേറ്റ്​ അറ്റോണി ജനറൽ മൽസരത്തിനായാണ്​ കെയ്​ത്ത്​ എല്ലിസൺ രാജിവെച്ചത്​.

ഫലസ്​തീൻ സ്വദേശികളുടെ മകളാണ്​ തായിബ്​. 2008 മിഷിഗണിൽ നിന്ന്​ വിജയിച്ച്​ അവർ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ്​ ഭരണകൂടത്തി​​​​െൻറ നയങ്ങൾക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വൻകിട കോർപ്പറേഷനുകൾക്ക്​ നികുതിയിളവ്​ നൽകുന്നതിനെതിരെയും തായിബ്​ എതിരായിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടർന്ന്​ സോമാലിയയിൽ നിന്ന്​ 14ാം വയസിലാണ്​ ഒമർ യു.എസിലെത്തുന്നത്​. ഡെമോക്രാറ്റിക്​ ഫാർമർ ലേബർ പാർട്ടിയിലുടെയാണ്​ അവർ രാഷ്​ട്രീയത്തിലെത്തിയത്​​. സാമൂഹിക സുരക്ഷ പദ്ധതികൾ ആവശ്യമാണെന്ന്​ നിലപാടെടുത്ത വനിതയാണ്​ ഒമറും.

Tags:    
News Summary - Rashida Tlaib, Ilhan Omar first Muslim women elected to Congress-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.