അമേരിക്കൻ മലയാളികളുടെ റമദാൻ-ഈദ്​ ആഘോഷം

വാഷിങ്​ടൺ: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ്​ മലയാളി മുസ്​ലിം അസോസിയേഷൻസ്​ (നൻമ) റമദാൻ-ഈദ്​ പരിപാടികൾ സമാപിച്ചു. റമദാനിലെ പ്രഭാഷണപരമ്പരയിൽ ഡോ. സുബൈർ ഹുദവി ചേകനൂർ, ശൈഖ് അഹ്​മദ്​ കുട്ടി കാനഡ, റാശിദ്​ ഗസ്സാലി, സിംസാറുൽ ഹഖ്​ ഹുദവി, പ്രഫ. ഹുസൈൻ മടവൂർ, അലിയാർ മൗലവി അൽഖാസിമി എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിച്ചു. കുട്ടികൾക്കായി ക്യൂരിയസ്​ കിഡ്‌സ്, ഖിറാഅത്ത്​, ബാങ്ക്​വിളി, ഈദ്​ കാർഡ്​ ഡിസൈനിങ്​, മൈലാഞ്ചിയിടൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മുതിർന്നവർക്ക്​ ക്വിസ്​, മൈലാഞ്ചിയിടൽ, യുവാക്കൾക്ക്​ പ്രസംഗമത്സരം എന്നിവയും നടത്തി.

നന്മ, സാൻഫ്രാൻസിസ്​കോ ബേ ഏരിയയ​ിലെ കേരള മുസ്​ലിം കമ്യൂണിറ്റി അസോസിയേഷനുമായി ചേർന്ന്​ കോവിഡ്-19 ഇരകൾക്ക്​ ഫണ്ട്ശേഖരണം നടത്തി.
പെരുന്നാൾ ​തലേന്ന്​ സംസ്​ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ, നടനും സംവിധായകനും ഗായകനുമായ നാദിർ ഷാ എന്നിവർ ഈദ് ആശംസ നേർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ‘നന്മ’ നടത്തിയ സേവനങ്ങളെയും കേരളത്തിലെ വിവിധ സംഘടനകളുമായി നിലനിർത്തിയ ബന്ധത്തെയും അവർ അഭിനന്ദിച്ചു.

പെരുന്നാളിന്​ ഗായിക ആയിശ അബ്​ദുൽ ബാസിതിനൊപ്പം തത്സമയ സംഗീതസെഷൻ സംഘടിപ്പിച്ചു. ശേഷം നടന്ന ‘സ്നേഹസല്ലാപ’ത്തിൽ ‘നന്മ’യിലെ മുതിർന്ന അംഗങ്ങളായ ഡോ. മൊയ്​തീൻ മൂപ്പൻ, ഡോ. കെ.എം. മുഹ്​യിദ്ദീൻ, ഡോ.ടി.ഒ. ഷാനവാസ്, ഡോ. അബ്​ദുൽകരീം, ഡോ. അടൂർ അമാനുല്ലാഹ്, മൈമൂനകുട്ടി, എ.എം. നിസാർ, ഡോ. ഷാനവാസ്, ശൈഖ് അഹ്​മദ്​കുട്ടി എന്നിവർ സംവദിച്ചു.

Tags:    
News Summary - Ramadan-Eid celebration of American Malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.