വാഷിങ്ടൺ: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമുയർത്തുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസ് റിപ്പോർട്ടർമാരുടെ അസോസിയേഷൻ നൽകുന്ന അത്താഴ വിരുന്നിൽ പെങ്കടുക്കില്ല. എപ്രിൽ 29നാണ് അത്താഴ വിരുന്ന് നടക്കുന്നത്.
വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളും, പത്രപ്രവർത്തകരും, അമേരിക്കൻ പ്രസിഡൻറ് ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരുമാണ് സാധാരണയായി വിരുന്നിൽ പെങ്കടുക്കുക. ഇതിൽ പെങ്കടുക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.വിവിധ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ നടക്കുന്ന വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിെൻറ നടപടി.
സി.എൻ.എൻ, ന്യുയോർക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ് ടൈംസ്, ബസ് ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാർത്ത സമ്മേളനത്തിൽ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്. കാരണമെന്തെന്ന് വിശദീകരിക്കാതെയായിരുന്നു വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.