ട്രംപ് ഇംപീച്ച്മെന്‍റിലൂടെ പുറത്താകുമെന്ന് പ്രവചനം

വാഷിങ്ടൺ ഡി.സി: ട്രംപ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപിന്‍റെ വിജയം മുൻകൂട്ടി പറഞ്ഞ പ്രഫസർ അലൻ ലിച്ച്മാന്‍റെ പുതിയ പ്രവചനം. ഇംപീച്ച്മെന്‍റ് നടപടി നേരിട്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ നിന്നും പുറത്താകുമെന്നാണ് അദ്ദേഹത്തിന്‍റെ പുതിയ  പ്രവചനം.

കുറ്റവിചാരണയിലൂടെ പ്രസിഡന്‍റിനെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ചമെന്‍റ്. പാർട്ടി പറഞ്ഞാൽ അനുസരിക്കുന്ന പ്രസിഡന്‍റിനെയാണ് റിപ്പബ്ളിക്കൻ പാർട്ടിക്ക് താൽപര്യം. ട്രംപിന്‍റെ വ്യക്തിത്വം പ്രവചനത്തിന് അതീതമാണ്. അതുകൊണ്ട് പാർട്ടിക്ക് ട്രംപിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കും.

തെരഞ്ഞെടുപ്പിൽ ഹിലരി ക്ളിന്‍റൺ മുന്നിലാണെന്ന് മാധ്യമങ്ങളും ജനവും ഏറെക്കുറെ വിശ്വസിച്ചിരിക്കുമ്പോഴാണ് പ്രഡിക്ഷൻ പ്രഫസർ എന്നറിയപ്പെടുന്ന ലിച്ച്മാൻ ട്രംപ് വിജയിക്കുമെന്ന് മുൻകൂട്ടി പറഞ്ഞത്. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രകടനവും തെരഞ്ഞെടുപ്പുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു തന്‍റെ പ്രവചനത്തിന് ആധാരമായി ലിച്ച്മാൻ എടുത്തുപറഞ്ഞ വസ്തുത.

ഇതുവരെയുള്ള ലിച്ച്മാന്‍റെ പ്രവചനങ്ങളൊന്നും തെറ്റിയിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

 

 

 

Tags:    
News Summary - 'Prediction Professor' Made Another Forecast: Trump Will Be Impeached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.