മെക്​സിക്കോയിൽ ഭൂചലനം; അഞ്ച്​ മരണം

മെക്​സിക്കോസിറ്റി: മെക്​സിക്കോയുടെ ദക്ഷിണ മധ്യ മേഖലയിൽ ശക്തമായ ഭൂചലനം. ഭൂചലനത്തിൽ അഞ്ച്​​ പേർ മരിച്ചതായാണ്​ വിവരം. ചൊവ്വാഴ്​ച പ്രാദേശിക സമയം10.30ഓടെയാണ്​ റിക്​ടർ സ്​കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.



തെക്കൻസംസ്ഥാനമായ ഒവാക്​സാക്കയാണ്​ ഭൂചലനത്തി​െൻറ പ്രഭവ കേന്ദ്രം​. മെകസിക്കോ സിറ്റിയിൽ നിന്ന്​ 400 മൈൽ ദൂരത്തേക്ക്​ ഭൂചലനത്തി​െൻറ പ്രകമ്പനം അനുഭവപ്പെട്ടതായാണ്​ റി​േപ്പാർട്ട്​.

ഭൂചലനത്തിൽ വീടിനക​െത ഫർണീച്ചറുകളും കെട്ടിടങ്ങളും റോഡരികിലെ ഇലക്​ട്രിക്​ പോസ്​റ്റുകളുമുൾപ്പെടെ ഇളകുന്നതും ആളുകൾ പരിഭ്രാന്തരായി ഒാടുന്നതുമായ ദൃശ്യങ്ങൾ ട്വീറ്ററിൽ പ്രചരിക്കുന്നുണ്ട്​. ഭൂമിയിൽ വിള്ളലുണ്ടാവുന്നതും ദൃശ്യത്തിലുണ്ട്​.  


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.