ട്രംപിനെതിരായ പ്രതിഷേധത്തിൽ സംഘർഷം; 217 പേർ അറസ്​റ്റിൽ

വാഷിങ്ടൺ: അമേരിക്കയുടെ 45ാമത്​ പ്രസിഡൻറായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപിനെതിരെ നടന്ന  അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. സംഭവത്തിൽ 217 ​പേരെ അറസ്​റ്റ്​ചെയ്​തതായാണ്​ റിപ്പോർട്ട്​. ഏഴു പൊലീസുകാർക്ക്​ പരിക്കേൽക്കുകയും​ ചെയ്​തു​. കെ. സ്ട്രീറ്റിൽ നടന്ന പ്രകടനത്തിനിടെ ​പ്രതിഷേധക്കാർ കടകളും ബസ്​സ്​റ്റോപ്പുകളും അടിച്ചു തകർത്തു. 

സ്​ഥിതി നിയന്ത്രണവിധേയമാക്കാനെത്തിയ പൊലീസ്​ പ്രകടനക്കാർക്ക്​ നേരെ കുരുമുളക്​ സ്​പ്രേ പ്രയോഗിച്ചു.  ട്രംപി​​െൻറ സ്​ഥാനാരോഹണത്തോടനുബന്ധിച്ച്​ അമേരിക്കക്ക്​ പുറത്തും അകത്തുമായി നിരവധി പ്രതിഷേധ ​പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ന്യൂയോർക്കിലെ വിവിധ നഗരങ്ങളിലും ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലെ വിവിധയിടങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി.

Tags:    
News Summary - Police injured, more than 200 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.