ബാല ലൈംഗികപീഡനം: കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകൻ നേപ്പാളിൽ അറസ്​റ്റിൽ

കാഠ്​മണ്ഡു: ബാല ലൈംഗികപീഡന കേസിൽ കനേഡിയൻ മനുഷ്യാവകാശ പ്രവർത്തകൻ നേപ്പാളിൽ അറസ്​റ്റിലായി. അഫ്​ഗാനിസ്​താനിലെ യു.എൻ ഹാബിറ്റാറ്റ്​ പ്രതിനിധിയായി സേവനമനുഷ്​ഠിച്ചിട്ടുള്ള പീറ്റർ ജോൺ ഡഗ്​ലിഷ്​ (60) ആണ്​ കാഠ്​മണ്ഡുവിന്​ 60 കി.മീ. വടക്കുകിഴക്കുള്ള കാവ്​റെ ജില്ലയിലെ മന്ദൻ ദിയുപുരിൽനിന്ന്​ നേപ്പാൾ പൊലീസ്​ സെൻട്രൽ ഇൻവെസ്​റ്റിഗേഷൻ ബ്യൂറോയുടെ പിടിയിലായത്​. പീഡനത്തിനിരയായ 12, 14 വയസ്സുള്ള കുട്ടികളോടൊപ്പം ഹോട്ടൽമുറിയിൽനിന്നാണ്​ ഇയാളെ പിടികൂടിയത്​. 2015 മുതൽ ഹിമാലയൻ കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന എൻ.ജി.ഒക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു ഡഗ്​ലിഷ്​.  

Tags:    
News Summary - peter Duglish-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.