ജനം വീട്ടിനകത്ത്​; മലിനീകരണം 20 വർഷത്തെ താഴ്​ന്നനിലയിൽ -നാസ

ന്യൂയോർക്​: കോവിഡ്​ കാരണം മനുഷ്യന്​ വൻനാശനഷ്​ടമാണെങ്കിലും പ്രകൃതിക്ക്​ കുറച്ച്​ ഗുണമൊക്കെയുണ്ട്​. ഈ വർഷ ം വടക്കേ ഇന്ത്യയിലെ മലിനീകരണതോത്​ വൻതോതിൽ കുറഞ്ഞുവെന്നാണ് യു.എസ്​ ബഹിരാകാശ ഏജൻസിയായ നാസയുടെ റിപ്പോർട്ട്​. 20 വർഷം മുമ്പത്തെ നിലയിലേക്ക്​​ മലിനീകരണതോത്​ എത്തിയതെന്നാണ്​ നാസ പുറത്തുവിട്ട റിപ്പോർട്ട്​.

കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി ലോക്​ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനം വീട്ടിനകത്തായതാണ്​ ഇതിനു കാരണം. അടച്ചുപൂട്ടൽ പ്രഖ്യാപിച്ച്​ ആദ്യ ആഴ്​ചക്കുശേഷം തന്നെ എയറോസോൾ (ഖരത്തി​​െൻറയോ ദ്രാവകത്തി​​െൻറയോ സൂക്ഷ്‌മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍) തോത്​ കുറഞ്ഞുതുടങ്ങിയത്​ ശ്രദ്ധയിൽപെട്ടുവെന്നു നാസ ശാസ്​ത്രജ്​ഞൻ പവൻ ഗുപ്​ത ചൂണ്ടിക്കാട്ടി. നാസയുടെ ഉപഗ്രഹം വഴിയായിരുന്നു നിരീക്ഷണം. മാർച്ച്​ 25മുതലാണ്​ ഇന്ത്യയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​.

Tags:    
News Summary - As People Stay Home, Air Pollution In North India At 20-Year Low: NASA - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.