ന്യൂയോർക്: ഭീകരസംഘങ്ങൾക്ക് പണം നൽകുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ആരോപിച്ച് പാകിസ്താെൻറ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് യു.എസ് അടച്ചുപൂട്ടി. 40 വർഷമായി ന്യൂയോർക്കില്‍ പ്രവർത്തിക്കുന്ന ഹബീബ് ബാങ്ക് അടച്ചുപൂട്ടാനാണ് യു.എസ് ബാങ്കിങ് െറഗുലേറ്റർമാർ നിർദേശം നൽകിയത്.
ഭീകരപ്രവർത്തനത്തിനുള്ള പണം, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് അനധികൃത ഇടപാടുകൾ തുടങ്ങിയവ ഹബീബ് ബാങ്ക് വഴി നടന്നിട്ടുണ്ടെന്നാണു സംശയം. ഇത്തരം കാര്യങ്ങളിൽ നിരീക്ഷണം നടത്താൻ അവർ പരാജയപ്പെട്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിദേശ ബാങ്കുകളെ നിരീക്ഷിക്കുന്ന ഡിപ്പാർട്മെൻറ് ഓഫ് ഫിനാൻഷ്യൽ സർവിസസ് ബാങ്കിനുമേൽ 22.5 കോടി ഡോളർ പിഴ ചുമത്തുകയും ചെയ്തു.
1978 മുതൽ യു.എസിൽ പ്രവർത്തിച്ചുവരുകയാണ് ഹബീബ് ബാങ്ക്. അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി നടപടിക്രമങ്ങൾ കർക്കശമാക്കണമെന്ന് 2006ൽ അധികൃതർ ഹബീബ് ബാങ്കിന് മുന്നറിയിപ്പു നൽകിയിരുന്നു.
ഭീകരസംഘടനയായ അൽഖാഇദയുമായി ബന്ധമുള്ള സൗദി അറേബ്യയിലെ സ്വകാര്യ ബാങ്കായ അൽ രാജ്ഹിയുമായി കോടിക്കണക്കിന് ഡോളറിെൻറ ഇടപാടുകൾ ബാങ്ക് നടത്തിയിട്ടുണ്ട്. ഇവ കള്ളപ്പണം വെളുപ്പിക്കാനോ ഭീകരവാദത്തിനോ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ ബാങ്കിനു കഴിഞ്ഞിട്ടില്ല. കൃത്യമായി പരിശോധന നടത്താതെ കുറഞ്ഞത് 13,000 ഇടപാടുകൾ ബാങ്ക് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.